Latest NewsNewsInternational

ഒ​ക്​​ടോ​ബ​ര്‍ മാ​സ​ത്തെ ബു​ക്കി​ങ് തീർത്ത് എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്

എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ല്‍ ബു​ക്കി​ങ്​ തു​ട​ങ്ങി​യ​പ്പോ​ള്‍​ത​ന്നെ ടി​ക്ക​റ്റു​ക​ള്‍ തീ​ര്‍​ന്ന​ത്​ സം​ശ​യ​ക​ര​മാ​ണെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്.

മ​നാ​മ:​ ഒ​ക്​​ടോ​ബ​ര്‍ മാ​സ​ത്തെ ബു​ക്കി​ങ്​ തീർത്ത് എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്. ​ബു​ക്കി​ങ്​ തു​ട​ങ്ങി വൈ​കാ​തെ​ തന്നെ മി​ക്ക സ​ര്‍​വി​സു​ക​ള്‍​ക്കും സീ​റ്റ്​ ല​ഭ്യ​മ​ല്ലാ​താ​യി. എന്നാൽ ഒ​ക്​​ടോ​ബ​ര്‍ അ​ഞ്ചു​ മു​ത​ല്‍ 21 വ​രെ​യു​ള്ള ബു​ക്കി​ങ്ങാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ജില്ലയിൽ നിന്ന് ഒ​ക്​​ടോ​ബ​ര്‍ അ​ഞ്ച്, 13 തീ​യ​തി​ക​ളി​ലും കൊ​ച്ചി​യി​ല്‍​നി​ന്ന്​ ആ​റ്, 19 തീ​യ​തി​ക​ളി​ലും കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ഏ​ഴ്, 14 തീ​യ​തി​ക​ളി​ലും ക​ണ്ണൂ​രി​ല്‍​നി​ന്ന്​ 21നു​മാ​ണ്​ വിമാന സ​ര്‍​വി​സു​ള്ള​ത്. 13ന്​ ​മം​ഗ​ലാ​പു​ര​ത്തു​നി​ന്നും സ​ര്‍​വി​സു​ണ്ട്. തി​രു​ച്ചി​റ​പ്പ​ള്ളി, ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ മ​റ്റു സ​ര്‍​വി​സു​ക​ള്‍. കേ​ര​ള​ത്തി​ല്‍​​ 200 ദീ​നാ​റി​ന​ടു​ത്താ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. വി​സ കാ​ലാ​വ​ധി ക​ഴി​യാ​റാ​യ നി​ര​വ​ധി പേ​ര്‍​ക്ക്​ ഈ ​വി​മാ​ന​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ എ​ടു​ത്തു​കൊ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി ബ​ഹ്​​റൈ​ന്‍ എ​ക്​​സ്​​പ്ര​സ്​ ട്രാ​വ​ല്‍ ആ​ന്‍​ഡ്​​ ടൂ​ര്‍​സ്​ ബ്രാഞ്ച്​ മാനേജര്‍ അ​ബ്​​ദു​ല്‍ സ​ഹീ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ചുരുങ്ങിയ സമയത്തിനുള്ളിൽ ടി​ക്ക​റ്റു​ക​ള്‍ വി​റ്റു​തീ​ര്‍​ന്ന​ത്​ യാ​ത്ര ചെ​യ്യാ​നി​രു​ന്ന പ​ല​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി. ഒ​ക്​​ടോ​ബ​ര്‍ 21 വ​രെ​യു​ള്ള ഷെ​ഡ്യൂ​ള്‍ ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ഒ​രു​മാ​സം ക​ഴി​ഞ്ഞാ​ലേ ഇ​നി എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ല്‍ ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യൂ എന്ന് അധികൃതർ വ്യക്തമാക്കി. ഗ​ള്‍​ഫ്​ എ​യ​റി​ന്റെ അ​ടു​ത്ത ഷെ​ഡ്യൂ​ള്‍ വ​രു​ന്ന​ത്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ യാത്രക്കാർ. സെ​പ്​​റ്റം​ബ​ര്‍ 24 വ​രെ​യു​ള്ള സ​ര്‍​വി​സു​ക​ളാ​ണ്​ ഗ​ള്‍​ഫ്​ എ​യ​ര്‍ നിലവിൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

Read Also: കോവിഡ് വ്യാപനം രൂക്ഷം, വിദേശത്തെ അഞ്ച് ഓഫീസുകൾ അടച്ചിടാൻ തീരുമാനിച്ച് എ​യ​ര്‍ ഇ​ന്ത്യ

എ​ല്ലാ​വ​ര്‍​ക്കും ബു​ക്ക്​ ചെ​യ്യാ​ന്‍ ക​ഴി​യും എ​ന്ന്​ പ​റ​യുമ്പോ​ഴും എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ല്‍ ബു​ക്കി​ങ്​ തു​ട​ങ്ങി​യ​പ്പോ​ള്‍​ത​ന്നെ ടി​ക്ക​റ്റു​ക​ള്‍ തീ​ര്‍​ന്ന​ത്​ സം​ശ​യ​ക​ര​മാ​ണെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്. ആ​രെ​ങ്കി​ലും സീ​റ്റു​ക​ള്‍ ഒ​രു​മി​ച്ച്‌​ ബു​ക്ക്​ ചെ​യ്​​തി​രി​ക്കു​മോ എ​ന്ന സം​ശ​യ​മാ​ണ്​ ഇ​വ​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. കേ​ര​ളീ​യ സ​മാ​ജം ചാ​ര്‍ട്ടേ​ഡ്​ വി​മാ​ന സ​ര്‍​വി​സ്​ നി​ര്‍​ത്തു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​രു ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യും ഗ​ള്‍​ഫ്​ എ​യ​ര്‍ മു​ഖേ​ന കേ​ര​ള​ത്തി​ല്‍​നി​ന്ന്​ ചാ​ര്‍​േ​ട്ട​ഡ്​ സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്നു. ചാ​ര്‍​േ​ട്ട​ഡ്​ സ​ര്‍​വി​സു​ക​ള്‍ നി​ര്‍​ത്തി​യാ​ല്‍ പു​റ​ത്തു​ള്ള​വ​ര്‍​ക്ക്​ ബു​ക്ക്​ ചെ​യ്യാ​മെ​ന്ന സൗ​ക​ര്യ​മു​ണ്ട്. പ​ക്ഷേ, ടി​ക്ക​റ്റ്​ നി​ര​ക്ക്​ ചാ​ര്‍​േ​ട്ട​ഡ്​ സ​ര്‍​വി​സി​ല്‍ ഇൗ​ടാ​ക്കി​യ​തി​നേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന​താ​ണ്​ എ​ന്ന​താ​ണ്​ മ​റു​വ​ശം.

shortlink

Post Your Comments


Back to top button