KeralaLatest NewsNews

നിയമസഭയിലെ കയ്യാങ്കളി : പിണറായി സർക്കാരിൻ്റെ അധികാര ദുർവിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന പിണറായി സർക്കാരിൻ്റെ ആവശ്യം കോടതി തള്ളിയത് സർക്കാരിൻ്റെ അധികാരദുർവിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു അന്ന് നിയമസഭയിൽ നടന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Read Also : ലോകത്തെ ഏറ്റവും മികച്ച കോവിഡ് രോഗമുക്തി നിരക്കെന്ന നേട്ടം കൈവരിച്ച് ഇന്ത്യ ; കോവിഡിനെതിരെ കരുത്തുറ്റ പോരാട്ടവുമായി മോദി സർക്കാർ 

പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതിതള്ളാനാവില്ലെന്ന സി.ജെ.എം കോടതിയുടെ നിലപാട് ഇടതുസർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. സ്പീക്കറുടെ ചേംബറിൽ കയറി കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള കണ്ണിൽക്കണ്ട എല്ലാ വസ്തുക്കളും തല്ലിതകർത്ത പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുന്നവരെ കേസ് തുടരണം. നിലവിലെ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നത് കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button