Latest NewsIndiaNews

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മിര്‍ച്ചിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്.

ന്യൂഡല്‍ഹി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മിര്‍ച്ചിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്സ്മെന്റ്. ദുബായില്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള 203 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയില്‍ വീടും , ബിസിനസ്സ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

Read Also : ജമ്മു കശ്മീരിൽ നൂതന പദ്ധതികൾക്കായി 18 ലക്ഷം ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത കേന്ദ്ര സർക്കാർ

ആകെ 15 സ്വത്തുക്കളാണ് ഇഡി പിടിച്ചെടുത്തത്. ദുബായിലെ വിവിധയിടങ്ങളിലുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍, മിഡ്വെസ്റ്റ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്, വസതികള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ നടപടികള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ മിര്‍ച്ചിയുടെ 573 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. നിലവില്‍ 776 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറിലാണ് ഇക്ബാല്‍ മിര്‍ച്ചിയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിര്‍ച്ചി കൂട്ടാളികളുടെ സഹായത്തോടെ ദക്ഷിണ മുംബൈയില്‍ സ്ഥലം സ്വന്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button