KeralaLatest NewsIndia

നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല: പി ജയരാജന്റെ അഭിപ്രായത്തെ പിന്താങ്ങി എം വി ജയരാജന്‍

കോടിയേരി ബാലകൃഷ്ണന്റെയും ഇ. പി. ജയരാജന്റെയും മക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പി ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.

കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്തവും പാര്‍ട്ടിക്കില്ലെന്ന സിപിഎം നേതാവ് പി ജയരാജന്‍റെ പ്രസ്‍താവനയ്ക്ക് പിന്തുണയുമായി എം വി ജയരാജന്‍. മക്കള്‍ തെറ്റ് ചെയ്താല്‍ സംരക്ഷിക്കില്ലെന്നായിരുന്നു എം വി ജയരാജന്‍റെ പ്രതികരണം.കോടിയേരി ബാലകൃഷ്ണന്റെയും ഇ. പി. ജയരാജന്റെയും മക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പി ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ സി എച്ച്‌ മുഹമ്മദ് കോയ ആണ് ഇതിന് മാതൃകയെന്നും എം വി ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടിയിലോ സര്‍ക്കാരിലോ നേതാക്കളുടെ മക്കള്‍ ഇടപെടുന്നുവെന്ന കാര്യം ശരിയല്ലെന്നും നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരാവാദിത്തം പാര്‍ട്ടിക്കില്ല.

read also: കൊല്ലത്ത്​ യുവമോര്‍ച്ച മാര്‍ച്ചിനു നേരെ പോലീസിന്റെ ഗ്രനേഡ് പ്രയോഗം, നിരവധി പേർക്ക് പരിക്ക്

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സി.പി.എം എന്നും കൈക്കൊണ്ടിട്ടുണ്ടെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button