KeralaLatest NewsIndia

തിരുകേശം ബോഡി വേസ്റ്റ് തന്നെ, പറഞ്ഞത് പറഞ്ഞതു തന്നെയാണ് : മുഖ്യമന്ത്രി

തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താ സംശയം? പറഞ്ഞത് പറഞ്ഞതു തന്നെയാണ്. നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കെ ടി ജലീലിന്‍റെ മൊഴി എടുത്തത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല.

സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ്. സ്വര്‍ണ്ണക്കടത്തിന്റെ പിന്നാലെ പോകൂ. ഖുര്‍ആനെ വലിച്ചിഴക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു.ഖുര്‍ആനെ കള്ളക്കടത്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് പറഞ്ഞത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് മുഖ്യമന്ത്രി‍.

read also: നിങ്ങൾ ഖുർ ആന്റെ പിന്നാലെ പോകാതെ സ്വർണക്കടത്തിന് പിന്നാലെ പോകൂ ,ഖുർആൻ എന്ത് പിഴച്ചു ” ; പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഉണ്ടായി. അന്വേഷണം തിരിച്ചുവിടാന്‍ നോക്കുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button