Latest NewsNewsEntertainment

മുംബൈ സിനിമാലോകം ആളുകളെ കൊലക്ക് കൊടുക്കുന്നവർ, മയക്കുമരുന്നിന് അടിമകളാക്കുന്നു; ​ഗുരുതര ആരോപണവുമായി ബിജെപി എംപി രൂപാ ​ഗാം​ഗുലി

അനുരാഗ് കശ്യപിന് എതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച്‌ പ്രതികരിക്കവെയാണ് രൂപാ ​ഗാം​ഗുലി ഇത്തരമൊരു പ്രസ്താവന നടത്തിയത്

സമകാലീന പ്രശ്നങ്ങളിൽ ശക്തമായ ആരോപണവുമായി രൂപാ ​ഗാം​ഗുലി, ബോളിവുഡ് സിനിമാലോകത്തിനെതിരെയാണ് ഗുരുതര ആരോപണവുമായി ബിജെപി എംഎല്‍എ രൂപ ഗാംഗുലി രം​ഗത്തെത്തിയിരിയ്ക്കുന്നത്.

ഇന്ന് മുംബൈ സിനിമ മേഖല ആളുകളെ കൊല്ലുകയാണെന്നും അവരെ മയക്കുമരുന്നിന് അടിമകളാക്കുകയാണെന്നുമാണ് എംപി പറഞ്ഞത്. സംവിധായകന്‍ അനുരാഗ് കശ്യപിന് എതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച്‌ പ്രതികരിക്കവെയാണ് രൂപാ ​ഗാം​ഗുലി ഇത്തരമൊരു പ്രസ്താവന നടത്തിയത്.

എന്തുകൊണ്ടാണ് അനുരാ​ഗിനെതിരെ പോലീസ് കേസെടുക്കാത്തതെന്നും രൂപാ ​ഗാം​ഗുലി ചോദിക്കുന്നു. ഇതേ സംഭവത്തിൽ കങ്കണ ബോളിവുഡിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button