Latest NewsKeralaNews

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

ഇടുക്കി :വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. വാത്തിക്കുടി പഞ്ചായത്തിലാണ് നിരവധി പേർ ബിജെപിയിൽ ചേർന്നത്.പുതിയതായി പാർട്ടിയിൽ എത്തിയവരെ ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി സ്വീകരിച്ചു.

Read Also : “തുടങ്ങിവച്ചാൽ പിന്നെ മുന്നും പിന്നും നോക്കില്ല” ; ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്‌വാനും

യോഗത്തിൽ ബിജെപി വാത്തിക്കുടി പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് സി എസ് ഷിജോ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ ടി എം സുരേഷ് ,ഇടുക്കി മണ്ഡലം പ്രസിഡന്റ് വി എസ് രതീഷ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ എൻ പ്രകാശ്, സംസ്ഥാന കൗൺസിൽ അംഗം സി കെ ശശി ,കെ എൻ ഷാജി , സുരേഷ്,ജിൻസ് ജോൺ , രാജീവൻ പാലയ്ക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button