COVID 19Latest NewsNewsInternational

മാസ്കും സാമൂഹ്യ അകലവും ഉപേക്ഷിച്ച് ആഘോഷങ്ങളിലേക്ക് മടങ്ങി ചൈന

മാസങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ മാസ്കും സാമൂഹ്യ അകലവും ഉപേക്ഷിച്ച് ആഘോഷങ്ങളിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ചൈന. സംഗീതോത്സവങ്ങൾ, ബീച്ച് ക്ലബ്, ബാർ, ഡിസ്കോ എന്നിങ്ങനെ എല്ലാം പഴയപടിയായിട്ടുണ്ടിവിടെ. കഴിഞ്ഞ മാസം കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ 3,000 പേർ പങ്കെടുത്ത പൂൾ പാർട്ടി നടന്നിരുന്നു

ചൈനയുടെ മധ്യ ഹുബെയ് പ്രവിശ്യയിൽ ജനങ്ങൾ സ്വിമ്മിങ് പൂളിൽ ഒന്നിച്ചിറങ്ങുന്ന ചിത്രമാണ്. എ.എഫ്.പി. റിപോർട്ടുകൾ അനുസരിച്ച് വുഹാനിൽ കൊറോണ വൈറസ് വ്യാപനം അവസാനിച്ചു എന്നാണ് വിവരം.

കഴിഞ്ഞ കുറേ മാസങ്ങളായി വുഹാനിലും ചൈനയിലെ മറ്റു സ്ഥലങ്ങളും പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്കയിലാണ് ഇപ്പോൾ ഏറ്റവും അധികം കോവിഡ് കേസുകൾ. തൊട്ടുപിന്നാലെ ഇന്ത്യയുണ്ട്. 76 ദിവസത്തെ ലോക്ക്ഡൗൺ സ്ഥിതിഗതികൾ മാറ്റി എന്നാണ് പറയപ്പെടുന്നത്  അതേസമയം ലോകമെമ്പാടും ഡിസ്കോകളും ബാറും അടഞ്ഞു കിടക്കുകയാണ്. അതുപോലെ തന്നെ പ്രോട്ടോക്കോളുകളും ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button