UAELatest NewsNewsGulf

ബസുകള്‍ കൂട്ടിയിച്ച് പ്രവാസികൾക്ക് ദാരുണാന്ത്യം

അബുദാബി : ബസുകള്‍ കൂട്ടിയിച്ച് മൂന്ന് പ്രവാസികൾക്ക് ദാരുണാന്ത്യം. അബുദാബി അല്‍ ഫയാ-സായിഹ് ശുഐബ് ട്രക്ക് റോഡില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു, മരിച്ച മൂന്നു പേരും ഏഷ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്..

Also read : ഭിവണ്ടി ദുരന്തം: മരണ സംഖ്യ 32 ആയി, രക്ഷാദൗത്യം മൂന്നാം ദിനവും തുടരുന്നു

കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് ചെറിയ ബസിന്റെ ഡ്രൈവര്‍ അശ്രദ്ധമായി ലൈന്‍ മാറി വലിയ ബസില്‍ ഇടിക്കുകയായിരുന്നെന്ന് അബുദാബി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ഉടൻ ആസ്പത്രയിൽ എത്തിച്ചു. കനത്ത മൂടൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥ ആയതിനാൽ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തെത്തി.

അതിനിടെ ദുബായിൽ മൂടല്‍മഞ്ഞിനെ തുടർന്ന് മണിക്കൂറുകള്‍ക്കിടെ നിരവധി റോഡപകടങ്ങളാണുണ്ടായത്. .അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ 29 റോഡപകടങ്ങൾ ദുബായ് പോലീസ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button