KeralaLatest NewsNews

വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത് ; കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതില്‍ സര്‍ക്കാറിന് നഷ്ടം 10 കോടിയിലധികം രൂപ

തിരുവനന്തപുരം: കേരള പൊലീസ് കഴിഞ്ഞ ആറ് മാസത്തിനിടെ 5 പ്രാവശ്യം മാത്രം പറന്ന ഹെലികോപ്റ്ററിന് വേണ്ടി സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരുന്നത് 10 കോടിയില്‍ അധികം രൂപ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആണ് ഹെലിക്കോപ്റ്റര്‍ വാടകയുടെ പേരില്‍ ഉള്ള സര്‍ക്കാര്‍ ധൂര്‍ത്ത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും ഹെലിക്കോപ്റ്റര്‍ വാടകയുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കി ധനകാര്യ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്‍ പ്രകാരം ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തി 1,76,03,000 രൂപ ആയിരുന്നു അനുവദിച്ച തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക ദില്ലി ആസ്ഥാനമായ പവന്‍ ഹാന്‍സ് എന്ന കമ്പനിക്ക് നല്‍കണം. ആദ്യ ഗഡു നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് മാസത്തില്‍ ഹെലികോപ്റ്റര്‍ എത്തിയത്.

തുടര്‍ന്ന് ഹെലികോപ്റ്റര്‍ വന്നതിന് ശേഷം 5 പ്രാവശ്യം മാത്രമാണ് പറന്നിട്ടുള്ളതെങ്കിലും ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടക കണക്കാക്കിയാല്‍ 10,23,76,800 രൂപയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ ആണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 20,47,53,600 രൂപ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button