KeralaLatest NewsIndia

പെരുമ്പാവൂരിലെ ഭീകരരുടെ അറസ്റ്റ് : പാകിസ്ഥാനിലെ അല്‍ ഖ്വയ്‌ദ നേതൃത്വവുമായി പിടിയിലായവര്‍ ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ

അറസ്റ്റ് ചെയ്ത ഒന്‍പതു പേരെയും ഡല്‍ഹി ഹൈക്കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

ഡല്‍ഹി : പെരുമ്പാവൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ അല്‍ ഖ്വയ്‌ദ തീവ്രവാദികള്‍ പാകിസ്ഥാന്‍ അല്‍ ഖ്വയ്‌ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ. ഇതിന്റെ നിരവധി തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കി. അറസ്റ്റ് ചെയ്ത ഒന്‍പതു പേരെയും ഡല്‍ഹി ഹൈക്കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

അതെ സമയം എൻഐഎ ചോദ്യം ചെയ്യലിനായി കൂടുതൽ സമയം ആവശ്യപ്പെട്ടു. സംഘത്തലവന്‍ മുര്‍ഷിദ് ഹുസൈനും ഉള്‍പ്പെടുന്നതിനാലാണ് എറണാകുളം നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

read also: തട്ടിപ്പുകളുടെ എണ്ണം കൂടുന്നു, മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി

പട്യാല ഹൗസ് കോടതിയിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇവരെ ഹാജരാക്കിയത്.എറണാകുളത്തു നിന്ന് അറസ്റ്റിലായവരെ 5 ദിവസത്തേക്കും മറ്റുള്ളവരെ നാലുദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button