COVID 19Latest NewsNewsIndia

രാജ്യത്ത് ജില്ലകളില്‍ 60 ജില്ലകളില്‍ ആശങ്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രിമാരോട് പറയാനുള്ളത് ഇക്കാര്യം

ന്യൂഡല്‍ഹി : രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും 7 സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് കോവിഡ് രൂക്ഷമായിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കൂടുതലുള്ള 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാന ആരോഗ്യ മന്ത്രിമാരും പങ്കെടുത്തു.

Read Also : അല്‍ ഖായിദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത അബു സുഫിയാന്റെ വീട്ടില്‍ കണ്ടെത്തിയ രഹസ്യ അറ ആയുധനിര്‍മാണശാല : ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണു യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ രാജ്യത്തെ ആകെ സജീവ കോവിഡ് രോഗികളുടെ കണക്കില്‍ 63 ശതമാനവും ഈ ഏഴു സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 65.5 ശതമാനവും മരണനിരക്കില്‍ 77 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 56 ലക്ഷം പിന്നിട്ടു, 45 ലക്ഷം പേര്‍ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button