Latest NewsNewsIndia

അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചിലവഴിച്ചത് 517 കോടി രൂപ

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 58 വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനായി 517.82 കോടി രൂപ ചെലവഴിച്ചതായി രാജ്യസഭയിലെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

Read also: 18 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 15 കാരൻ അറസ്റ്റിൽ

2015 മാർച്ച് മുതൽ 2019 നവംബർ വരെ പ്രധാനമന്ത്രി മോദി സന്ദർശിച്ച രാജ്യങ്ങളും ഈ സന്ദർശനങ്ങളിൽ ഇന്ത്യ ഒപ്പുവച്ച കരാറുകളുടെ വിശദാംശങ്ങളും അദ്ദേഹം പട്ടികപ്പെടുത്തി. യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ പ്രധാനമന്ത്രി അഞ്ചുതവണ പോയി. സിങ്കപ്പൂർ, ജർമനി, ഫ്രാൻസ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിൽ പലതവണ പോയി. 2019 നവംബർ 13, 14 തീയതികളിൽ നടത്തിയ ബ്രസീൽ യാത്രയാണ് അവസാനത്തേത്.

പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്രയുടെ ഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സന്ദർശനങ്ങൾ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സമുദ്രം, ബഹിരാകാശ, പ്രതിരോധ സഹകരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യ ബന്ധത്തെ ശക്തിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

ഉഭയകക്ഷി മേഖലാ, ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടെന്തെന്ന് മറ്റു രാജ്യങ്ങൾക്കു മനസ്സിലാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം വഴി സാധിച്ചതായി മുരളീധരൻ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം, അന്തർദേശീയ കുറ്റകൃത്യങ്ങളും ഭീകരതയും, സൈബർ സുരക്ഷ, ന്യൂക്ലിയർ വ്യാപനരഹിതത എന്നിവയുൾപ്പെടെയുള്ള ബഹുമുഖ തലത്തിൽ ആഗോള അജണ്ട രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര സോളാർ അലയൻസ് പോലുള്ള ആഗോള പ്രശ്‌നങ്ങൾക്കായി തനതായ സംരംഭങ്ങൾ ലോകത്തിന് വാഗ്ദാനം ചെയ്യുന്നതിലും ഇന്ത്യ ഇപ്പോൾ കൂടുതൽ സംഭാവന നൽകുന്നു. ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യവും രൂപപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button