KeralaLatest NewsNews

കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫിനോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Read also: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; കാ​സ​ര്‍​ഗോ​ഡ് സ്വദേശിയിൽ നിന്ന് പിടികൂടിയത് 17 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനിൽ കുമാർ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും, കായിക മന്ത്രി ഇ.പി. ജയരാജനും കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു.

എം.എല്‍.എ. മാരായ സണ്ണി ജോസഫിനും പുരുഷന്‍ കടലുണ്ടിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരാവൂര്‍ എം.എല്‍.എ. ആണ് സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി ബാലുശ്ശേരി എം.എല്‍.എ. ആണ്.

shortlink

Post Your Comments


Back to top button