Latest NewsNews

ഇന്ത്യ -ചൈന അതിർത്തിയിലേക്ക് പോസ്റ്റ് ചെയ്തതിന് ചൈനീസ് സൈനികർ പൊട്ടിക്കരയുന്ന വീഡിയോ വൈറൽ

തായ്‌പേയ്: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ, അതിർത്തിയിലേക്ക് വിന്യസിക്കപ്പെട്ടതിന് പൊട്ടിക്കരയുന്ന പീപ്പിൾസ് ലിബറേഷൻ ആർമി(പി‌എൽ‌എ) സൈനികരുടെ വീഡിയോ വൈറലാകുന്നു. ഞായറാഴ്ചയാണ് പി‌എൽ‌എ സൈനികർ കരയുന്നതായി കാണിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

Read also: കരാറുകാരനാണ് തകരാറുകളുടെ ബാധ്യത; പാലാരിവട്ടം അഴിമതിയിൽ തന്റെ കൈകള്‍ ശുദ്ധമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

പാകിസ്താൻ ഹാസ്യനടൻ സൈദ് ഹമീദാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പി‌എൽ‌എ സൈനികർ ബസ്സിൽ ഇരുന്ന് കരയുന്നതായി കാണിക്കുന്ന വീഡിയോ, ഇന്ത്യൻ സൈന്യത്തെ നേരിടാൻ ലഡാക്ക് അതിർത്തിയിലേക്ക് നിയോഗിച്ച സൈനിരുടേതാണെന്നും ചൈനയുടെ ‘ഒറ്റ കുട്ടി നയം’ ചൈനീസ് സഹോദരങ്ങളുടെ പ്രചോദന നിലയെ സാരമായി ബാധിക്കുന്നതായും പോസ്റ്റിൽ ഹമീദ് കുറിക്കുന്നു.

ഫ്യൂയാങ് സിറ്റി വീക്കിലിയിലെ വെചാറ്റ് പേജിൽ ആണ് വീഡിയോ ആദ്യം പോസ്റ്റു ചെയ്തത്. എന്നാൽ അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്തു.

ചൈനയിലെ അൻ‌ഹുയി പ്രവിശ്യയിലെ ഫുയാങ് സിറ്റിയുടെ യിങ്‌ഷ്യു ജില്ലയിൽ നിന്ന് 10 സൈനികരാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയിൽ സൈനികർ ചൈനീസ് ആർമിയുടെ ഒദ്യോഗിക ഗാനം കരച്ചിലിനോടൊപ്പം ആലപിക്കുന്നുണ്ട്. ഇവർ കോളേജ് വിദ്യാർത്ഥികളാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button