KeralaLatest NewsNews

വ​ട​ക്കാ​ഞ്ചേ​രി ലൈഫ് മിഷന്‍ പദ്ധതി : ആരോപണങ്ങളിൽ വിജിലന്‍സ് അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രിയിലെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സർക്കാർ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് വിജിലന്‍സിന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ക​ത്ത് ന​ല്‍​കി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഉത്തരവിറങ്ങിയത്.

Read also: മയക്ക് മരുന്ന് മാഫിയകൾക്ക് മേൽ പിടി മുറുക്കി കേന്ദ്രം; ഇനി ലഹരികടത്തും എൻഐഎ അന്വേഷിക്കും

അ​തേ​സ​മ​യം, വ​ട​ക്കാ​ഞ്ചേ​രി ഫ്ലാ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ യു​എ​ഇ റെ​ഡ് ക്രെ​സ​ന്‍റി​ൽ നി​ന്നും ല​ഭി​ച്ച 19 കോ​ടി രൂ​പ​യി​ൽ നി​ന്നും ഒ​ന്പ​തു​കോ​ടി രൂ​പ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ത​ട്ടി​യെ​ടു​ത്തെന്ന ആരോപണത്തിൽ 10 പേ​ർ​ക്കെ​തി​രെ അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ലൈ​ഫ് മി​ഷ​ൻ ചെ​യ​ർ​മാ​നാ​യ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി, വൈ​സ് ചെ​യ​ർ​മാ​നാ​യ ത​ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി, സ്വ​പ്ന സു​രേ​ഷ് ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്കെ​തി​രെ​യാ​ണു പ​രാ​തി ന​ല്കി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ഐ​പി​സി ആ​ക്ട് 120എ, 406, 408, 409, 420 ​എ​ന്നീ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button