Latest NewsIndia

ബംഗളൂരു കലാപം; 30 ഇടങ്ങളില്‍ എന്‍.ഐ.എയുടെ അപ്രതീക്ഷിത റെയ്ഡ്, പ്രധാനകണ്ണി അറസ്റ്റില്‍

ഓഗസ്റ്റ് 11ന് രാത്രിയാണ് മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ബംഗളൂരു: ബംഗളൂരു കലാപത്തിന്റെ ഗൂഢാലോചന നടത്തിയവരിലെ പ്രധാനകണ്ണിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. പ്രധാന ഗൂഢാലോചനക്കാരനായ 44 വയസുള്ള സയ്യീദ് സാദ്ദിഖ് അലി ആണ് പിടിയിലായത്. ഓഗസ്റ്റ് 11ന് രാത്രിയാണ് മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ചൊവ്വാഴ്ചയാണ് എന്‍.ഐ.എ കേസ് ഔദ്യോഗികമായി കലാപത്തിന്റെ അന്വേഷണം ഏറ്റെടുത്തത്. കലാപമുണ്ടായത് മുതല്‍ സാദ്ദിഖ് അലി ഒളിവിലായിരുന്നു. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പ്രദേശങ്ങളില്‍ ആണ് ആക്രമണം നടന്നത്. കലാപത്തില്‍ പൊലീസ് വെടിവെയ്പില്‍ മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചിരുന്നു.

read also: ഒൻപതു മണിക്കൂറിനു ശേഷം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാതെ മടക്കം

ഇതുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ 30 സ്ഥലങ്ങളില്‍ എന്‍.ഐ.എ ഇന്ന് റെയ്ഡ് നടത്തി. റെയ്ഡിനിടെ എയര്‍ഗണ്‍, പെല്ലെറ്റുകള്‍, മാരകായുധങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചില ഡിജിറ്റല്‍ ഉപകരണങ്ങള്‍, എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട ചില രേഖകളും കണ്ടെടുത്തതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button