Latest NewsNewsIndia

കോളേജ് പ്രവേശന തിയ്യതി നീട്ടണമെന്നാവശ്യം; സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

നിലവിൽ രാജ്യത്ത് സാധാരണ അവസ്ഥയല്ലന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നല്‍കണമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.

ന്യൂഡൽഹി: കോളേജ് പ്രവേശന തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ കമ്പാര്‍ട്ട്മെന്‍റ് പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രവേശന തിയ്യതി നീട്ടണമെന്നാണാവശ്യം. എന്നാൽ ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ സിബിഎസ്ഇയോടും യു.ജി.സിയോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് സിബിഎസ്ഇ തീരുമാനം കോടതിയെ ഇന്നറിയിക്കും. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് തോറ്റ വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നത്. നിലവിൽ രാജ്യത്ത് സാധാരണ അവസ്ഥയല്ലന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നല്‍കണമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.

Read Also: ആദ്യം നിയന്ത്രിക്കേണ്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button