Latest NewsNewsInternational

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാലും അധികാര കൈമാറ്റമുണ്ടാകില്ല : ട്രംപ്

വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പില്‍ ജോ ബിഡനോട് പരാജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് രീതിയെ കഴിഞ്ഞ കുറച്ച് ദിവസമായി നിരന്തരം വിമര്‍ശിക്കുന്ന ട്രംപ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അധികാര കൈമാറ്റമുണ്ടാകില്ലെന്ന രീതിയില്‍ സംസാരിച്ചത്. എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി.

ഡെമോക്രാറ്റിക് ചലഞ്ചര്‍ ജോ ബിഡനെതിരായ തിരഞ്ഞെടുപ്പില്‍ നിലവില്‍ പിന്നില്‍ നില്‍ക്കുന്ന ട്രംപ് തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ചുള്ള തന്റെ ദൈനംദിന വിമര്‍ശനങ്ങള്‍ തുടരുകയാണ്. മെയില്‍ ബാലറ്റുകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. കോവിഡ് കാലത്ത് മെയില്‍ ബാലറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് പറയുന്നു. മെയില്‍ ബാലറ്റുകള്‍ വലിയ തട്ടിപ്പിന് കാരണമാകുമെന്നും എന്നാല്‍ ഇത് ഡെമോക്രാറ്റുകള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിന് തടസ്സമാണെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ തപാല്‍ സേവനത്തിലൂടെ അയച്ച ബാലറ്റുകള്‍ യുഎസ് തെരഞ്ഞെടുപ്പില്‍ കാര്യമായ തട്ടിപ്പിന് കാരണമായി എന്നതിന് തെളിവുകളൊന്നുമില്ല.

മെയില്‍ ബാലറ്റുകളുടെ എണ്ണം വലിയ രീതിയിലാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തില്‍ താന്‍ അധികാരത്തില്‍ തുടരും. ബാലറ്റുകള്‍ ഒഴിവാക്കിയാല്‍ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കില്‍ അതുണ്ടാകില്ല. അധികാര തുടര്‍ച്ച നിങ്ങള്‍ക്ക് കാണാനാകും-ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button