Latest NewsIndiaNews

ഇനി പ്രത്യാക്രമണം രാത്രിയിലും; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വിജയകരം

ഭുവനേശ്വര്‍ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വിജയം. ബുധനാഴ്ചയാണ് ഒഡീഷയിലെ ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിന്ന് ഡിആർഡിഒ വികസിപ്പിച്ചെടുത്ത മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ സ്ട്രാറ്റജിക്ക് ഫോഴ്സ് കമാൻഡാണ് പരീക്ഷണത്തിനു ചുക്കാൻ പിടിച്ചത്.

Read also: സി ആപ്റ്റിന്റെ വാഹനത്തിൽ മതഗ്രന്ഥം വിതരണം ചെയ്ത സംഭവം: കെ.ടി. ജലീലിനെ കസ്റ്റംസ് ഇന്ന്‌ ചോദ്യം ചെയ്തേക്കും

ഇന്ത്യൻ സൈന്യത്തിനായി നിർമ്മിച്ച ന്യൂക്ലിയർ ശേഷിയുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യയാണ് മിസൈലിൽ ഉപയോഗിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളിൽ ഡിആർഡിഒയ്ക്ക് തുടർച്ചയായ മൂന്നാം നേട്ടമാണ് ഈ വിജയം. ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ , മെയിൻ ബാറ്റിൽ ടാങ്ക് മിസൈൽ എന്നിവ ഡിആർഡിഒ ഒരാഴ്ചയ്ക്കുള്ളിൽ വിജയകരമായി പരീക്ഷിച്ചിരുന്നു.

shortlink

Post Your Comments


Back to top button