Latest NewsNewsIndiaCrime

പോലീസ് വേഷത്തില്‍ കറങ്ങി നടന്ന് യുവതികളെ ബലാത്സംഗം ചെയ്യുന്നയാള്‍ പിടിയിൽ

ചെന്നൈ : പോലീസ് വേഷത്തില്‍ കറങ്ങി നടന്ന് യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്ന യുവാവ് പിടിയിൽ. ചെന്നൈ തോണ്ടിയാര്‍പേട്ട് സ്വദേശി പിച്ചൈമണി(35)യെയാണ് ചെന്നൈ പുഴല്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

പോലീസ് വേഷത്തിലെത്തി പീഡിപ്പിച്ച് 15,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. 2016-ലും സമാനമായ കേസില്‍ പിടിയിലായ പിച്ചൈമണി നാല്‍പതിലേറെ യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍നിന്ന് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും പോലീസ് കണ്ടെടുത്തു.

ഭാര്യയും രണ്ട് കുട്ടികളുമുള്ള പിച്ചൈമണി സദാസമയവും കാക്കിവേഷത്തിലാണ് നഗരത്തില്‍ കറങ്ങി നടക്കാറുള്ളത്. കമിതാക്കളെത്തുന്ന സ്ഥലങ്ങളില്‍ പോയി സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിന്നീട് പോലീസ് വേഷത്തില്‍ ഇവരെ സമീപിക്കുകയും വീഡിയോ കാണിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം കാമുകനെ മാറ്റിനിര്‍ത്തിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കും. അതേസമയം മിക്കവരും പരാതി നല്‍കാത്തതിനാല്‍ ഈ സംഭവങ്ങളൊന്നും പുറത്തറിയാറില്ലെന്നും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button