Latest NewsNewsIndia

സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടിത്തം

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പ്ലാന്റില്‍ വന്‍ തീപിടിത്തം. തുടർച്ചയായ 3 സ്‌ഫോടനങ്ങളെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പ്ലാന്റില്‍ തീപടർന്നത്.

Read also: പുളിപ്പിച്ച സോയാബീൻ കഴിച്ച് 53 പേർ ആശുപത്രിയിൽ ; മൂന്ന് പേരുടെ നില ഗുരുതരം

തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒഎൻ‌ജി‌സി പറഞ്ഞു.

പ്രാഥമിക വിവരം അനുസരിച്ച് പുലർച്ചെ മൂന്നരയോടെ സൂറത്തിലെ ഹസിറ ആസ്ഥാനമായുള്ള ഒഎൻ‌ജി‌സി പ്ലാന്റിലെ രണ്ട് ടെർമിനലുകളിൽ തുടർച്ചയായി മൂന്ന് സ്‌ഫോടനങ്ങൾ നടന്നു. സ്‌ഫോടനത്തെത്തുടർന്ന്‌ ഒരു വലിയ തീപിടുത്തമുണ്ടായി. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button