Latest NewsNewsEntertainment

നിയമവിരുദ്ധമെങ്കില്‍ രാജ്യത്ത് കഞ്ചാവ് ഓയില്‍ ഇത്ര സുലഭമാവുന്നത് എങ്ങനെ, പറഞ്ഞ് തരൂ? ; സംശയവുമായി മീരാ ചോപ്ര

ലഹരിമരുന്ന് അന്വേഷണം ബോളിവുഡിലെ മുന്‍നിര താരങ്ങളിലേക്ക് എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്വീറ്റിലൂടെ നടി സംശയം ചോദിച്ചത്

രാജ്യത്ത് നിയമ വിരുദ്ധമാണെങ്കില്‍ കഞ്ചാവ് ഓയില്‍ ഇത്ര സുലഭമായി ഓണ്‍ലൈനില്‍ ലഭിക്കുന്നത് എന്തുകൊണ്ടെന്ന് നടി മീരാ ചോപ്ര. പല ഷോപ്പിങ് വെബ് സൈറ്റുകളിലും കഞ്ചാബ് ഓയില്‍ ലഭ്യമാണെന്നും മീര ചോപ്ര വ്യക്തമാക്കി.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് അന്വേഷണം ബോളിവുഡിലെ മുന്‍നിര താരങ്ങളിലേക്ക് എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ട്വീറ്റിലൂടെ നടി സംശയം ചോദിച്ചത്.

പല ഷോപ്പിങ് വെബ് സൈറ്റുകളിലും കഞ്ചാബ് ഓയില്‍ സുലഭമാണെന്നും താന്‍ ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പുവരുത്തിയെന്നും മീരാ ചോപ്ര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button