COVID 19Latest NewsKeralaIndiaNewsInternational

കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് ഷീൽഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ പഠനറിപ്പോർട്ടുമായി ഗവേഷകർ

കൊറോണ പ്രതോരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ.എന്നാൽ മിക്കവരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയിൽ അല്ല, ഇത് കൂടാതെ മാസ്കില്ലാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്നവരെയും കാണാനാകും.എന്നാൽ ഫേസ് ഷീൽഡുകളെക്കുറിച്ച് നടത്തിയ പുതിയ പഠനത്തിൽ പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ ആണ്.

Read Also : രോഗം ഭേദമായവർക്ക് കൊവിഡ് രണ്ടാമതും വരാൻ സാധ്യത ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത് 

പ്ലാസ്റ്റിക് ഫേസ്ഷീൽഡുകൾ കൊറോണ പകരുന്നത് തടയില്ലെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്.ജപ്പാനിലാണ് ഇത് സംബന്ധിച്ച പഠനം നടക്കുന്നത്. ജപ്പാനിലെ കോബിൽ ഒരു സർക്കാർ ഗവേഷണ കേന്ദ്രത്തിലുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. റെസ്റ്റോറന്റ് പോലുള്ള തൊഴിൽ മേഖലകളിൽ ധാരാളം ആളുകൾ പ്ലാസ്റ്റിക് ഫേസ്ഷീൽഡുകൾ ഉപയോഗിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫേസ്ഷീൽഡുകളുടെ പ്രയോജനം എത്രമാത്രമാണെന്ന് പരിശോധിക്കാൻ ഗവേഷകർ തീരുമാനിച്ചത്.

Read Also : പാകിസ്ഥാനിൽ ക്ഷേത്രങ്ങൾ നശിപ്പിച്ച് പള്ളികൾ പണിത് ഇമ്രാൻ സർക്കാർ ; ഹിന്ദുക്കൾ കൂട്ടത്തോടെ മതം മാറുന്നുവെന്നും റിപ്പോർട്ട് 

പ്ലാസ്റ്റിക് ഫേസ്ഷീൽഡ് ഉപയോഗിക്കുമ്പോൾ 5 മൈക്രോമീറ്ററിൽ താഴെ വലുപ്പം വരുന്ന സ്രവകണങ്ങൾ ഏകദേശം നൂറു ശതമാനവും വെളിയിലേക്ക് പോകുമെന്നാണ് പഠനം പറയുന്നത്. 50 മൈക്രോ മീറ്റർ വരെ വലുപ്പം വരുന്ന കണങ്ങളുടെ പകുതിയോളവും ഷീൽഡിന്റെ പുറത്തേക്ക് തെറിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button