Latest NewsNewsEntertainment

യുവതാരം റോഷനും നടി ദർശനയും പ്രണയത്തിലോ?; റോഷന്റെ ബാല്‍ക്കണിയിലെ ചെടി എത്ര വളര്‍ന്നിട്ടുണ്ടെന്ന് പോലും കൃത്യമായി അറിയാമെന്ന് തുറന്നു പറഞ്ഞ് ദർശന

ദർശന ഒരു ബോൺ ആർട്ടിസ്റ്റാണെന്ന് ആദ്യ പെർഫോമൻസ് സ്റ്റേജിൽ കണ്ടപ്പോഴേ ഉറപ്പിച്ചെന്ന് റോഷനും

അടുത്തിടെ പ്രദർശനത്തിനെത്തിയ സീ യൂ സൂണ്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടി ദര്‍ശന രാജേന്ദ്രനും നടന്‍ റോഷനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം. അനുവും ജിമ്മിയും മികച്ചതായെന്ന് ആളുകള്‍ പറയുന്നതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നാണ് റോഷനും ദര്‍ശനയും വ്യക്തമാക്കുന്നത്.

ജീവിതത്തിലും 2011 മുതല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച്‌ ഒരു സിനിമ ചെയ്യാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ്. ചെന്നൈയിലെ നാടക ഗ്രൂപ്പില്‍ വെച്ചാണ് ദര്‍ശനയും റോഷനും ആദ്യമായി പരിചയപ്പെടുന്നത്. മലയാളത്തിലെ പ്രധാന നടിയായി താന്‍ മാറുമെന്ന് ഒന്‍പത് വര്‍ഷം മുന്‍പ് റോഷന്‍ പറഞ്ഞിരുന്നെന്നാണ് ഇപ്പോൾ ദർശന പറയുന്നത്.

എന്നാൽ ഒരുപാട് ആളുകൾ ഞങ്ങള്‍ പ്രണയത്തിലാണോ എന്ന് അടുത്തിടെ ചോദിക്കാൻ തുടങ്ങിയെന്നും അതിന് മറുപടിയായി തങ്ങൾ മികച്ച സുഹൃത്തുക്കളാണെന്നാണ് ദർശന പറയുന്നത്. ദർശന ഒരു ബോൺ ആർട്ടിസ്റ്റാണെന്ന് ആദ്യ പെർഫോമൻസ് സ്റ്റേജിൽ കണ്ടപ്പോഴേ ഉറപ്പിച്ചെന്ന് റോഷനും പറയുന്നു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button