Latest NewsNewsEntertainment

നമ്മൾ കാരണം ജീവിതത്തിൽ സന്തോഷിച്ചവരുടെ ഫോട്ടോ ഇടാമോ”; കിടുക്കാച്ചി ചലഞ്ചുമായി മലയാളികളുടെ പ്രിയതാരം പണ്ഡിറ്റ്ജി; ജനനായകനെന്ന് ആരാധകർ

പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല

സമൂഹമാധ്യമങ്ങളിൽ പല തരത്തിലുള്ള ചലഞ്ചുകളും വൈറലാവുകയാണ്. ചിരിചലഞ്ചുകളും കപ്പിൾ ചലഞ്ചുകളുമെല്ലാം അക്കൂട്ടത്തിൽ പെടുമ്പോൾ അതിൽ നിന്നെല്ലാം മാറി വ്യത്യസ്തമായ ചലഞ്ചുമായി വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാക്ഷാൽ സന്തോഷ് പണ്ഡിറ്റ്.

നമ്മൾ കാരണം ജീവിതത്തിൽ സന്തോഷിച്ചവരുടെ ഫോട്ടോ ഇടാമോ എന്നതാണ് ചലഞ്ച്. നമ്മൾ കാരണം ജീവിതത്തിൽ സന്തോഷിച്ചവരുടെ ഫോട്ടോ ഇടുക . എങ്ങനുണ്ട് ? അവർ ഒന്നും നിങ്ങളുടെ കൂട്ടുകാരോ , കുടുംബമോ ആകരുത് . നമ്മളുമായി ബന്ധമില്ലാത്ത ആളുകൾക്ക് സ്വാർത്ഥത ഇല്ലാതെ നാം എന്തെങ്കിലും ചെയ്താലല്ലേ അവർ ഹാപ്പി ആകു . ഈ challenge എല്ലാവരും ഏറ്റെടുക്കും എന്ന് കരുതുന്നു എന്നാണ് കുറിപ്പ്.

 

കുറിപ്പ് വായിക്കാം…….

 

ഈയ്യിടെയായ് പലരും “# Chiry Challenge ” എന്നും പറഞ്ഞ് തങ്ങളുടെ ചിത്രം ഇടുന്നത് കണ്ടു. അതൊരു നല്ല കാര്യമാണേ.

ഇത് കണ്ടു ഞാനും ഒരു challenge വെക്കുവാൻ തീരുമാനിച്ചു .
കഴിഞ്ഞ രണ്ടു മാസം നമ്മൾ കാരണം ജീവിതത്തിൽ സന്തോഷിച്ചവരുടെ ഫോട്ടോ ഇടുക . എങ്ങനുണ്ട് ? അവർ ഒന്നും നിങ്ങളുടെ കൂട്ടുകാരോ , കുടുംബമോ ആകരുത് . നമ്മളുമായി ബന്ധമില്ലാത്ത ആളുകൾക്ക് സ്വാർത്ഥത ഇല്ലാതെ നാം എന്തെങ്കിലും ചെയ്താലല്ലേ അവർ ഹാപ്പി ആകു .

ഈ challenge എല്ലാവരും ഏറ്റെടുക്കും എന്ന് കരുതുന്നു .
ചുമ്മാ ഫേസ്ബുക് , youtube, whatsapp കളിച്ചിരിക്കാതെ ഞാൻ
വയനാട് ജില്ലാ പര്യടനം തുടരുന്നു . ചില കുഞ്ഞു കുഞ്ഞു ചാരിറ്റി ചെയ്യുന്നു . TV, പശു കുട്ടി ,
ആട്ടിൻ കുട്ടി , കോഴി കുഞ്ഞുങ്ങൾ , തയ്യിൽ മെഷീൻ , ഡ്രസ്സ് materials ,notebooks, ചെറിയ വീട് നി൪മ്മിക്കുവാ൯ ഷീറ്റ്, വാഴ കന്നുകള് etc പല൪ക്കുമായ് നല്കി.

ചിരി challenge ഇല്ലാതെ തന്നെ എല്ലാവരും ഹാപ്പി ,ഞാനും happy.
നിങ്ങള്ക്ക് എത്ര സുഹൃത്തുക്കൾ ഉണ്ട് എന്നല്ല , നിങ്ങളെ എത്ര പേര് സുഹൃത്തായ് കണക്കാക്കുന്നു എന്നാണ് ഓരോരുത്തരും സ്വയം ചോദിക്കേണ്ടത് . അപ്പോഴെ യഥാ൪ത്ഥ friends നെ മനസ്സിലാക്കുവാ൯ പറ്റു.

ചിരി challenge അല്ല, ചാരിറ്റി challenge ഏറ്റെടുക്കു.
(വാൽ കഷ്ണം .. ഫോട്ടോ മാത്രമായ് ഞാൻ കഴിയുന്നതും പോസ്റ്റ് ചെയ്യാറില്ല. അതിലൂടെ അപ്‌ലോഡ് ചെയ്ത എന്ടെ 2 മിനിറ്റും, കമന്റ് ഇടുന്നവരുടെ 1 മിനിറ്റ് നഷ്ടപ്പെടുമോ എന്ന ഒരു ചിന്ത ആണ് ഉള്ളത് .

അതുകൊണ്ടാണ് പലപ്പോഴും സാമൂഹ്യ നിരീക്ഷണം , ക്രിക്കറ്റ് നിരീക്ഷണം , രാഷ്ട്രീയ നിരീക്ഷണം , സിനിമ നിരീക്ഷണം, പ്രവചനങ്ങൾ ബോധോദയങ്ങൾ എന്നിവ കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കുന്നത് . യഥാർത്ഥത്തിൽ ഇവയോടൊന്നും വലിയ താല്പര്യം ഒന്നും ഇല്ല .
മെഡിറ്റേഷൻ , God ഈ വിഷയങ്ങൾ മാത്രമാണ് ഞാൻ വളരെ ആത്മാർത്ഥമായ് സംസാരിക്കുന്നതും , എഴുതുന്നതും ..

ബാക്കി എല്ലാ നിരീക്ഷണങ്ങളും, പ്രവചനങ്ങളും കൂട്ടുകാരെ ചുമ്മാ രസിപ്പിക്കുവാൻ ചെയ്യുന്നതാണ് . ആരും അതൊന്നും വലിയ serious ആയിട്ട് എടുക്കരുതേ . എല്ലാവര്ക്കും നന്ദി )
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല

 

shortlink

Related Articles

Post Your Comments

Related Articles


Back to top button