KeralaLatest NewsNews

പിണറായി സര്‍ക്കാറിന് അടുത്ത കുരുക്ക് ഒരുങ്ങി : ലൈഫ് മിഷന്‍ സിബിഐയ്ക്ക് : ആരൊക്കെ കുടുങ്ങും ? മന്ത്രിമാര്‍ ആശങ്കയില്‍

കൊച്ചി : പിണറായി സര്‍ക്കാറിന് അടുത്ത കുരുക്ക് ഒരുങ്ങി : ലൈഫ് മിഷന്‍ സിബിഐയ്ക്ക് . ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ക്രമക്കേട് ആരോപണത്തില്‍ സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും ലഭിച്ച ഒരുകൂട്ടം പരാതികള്‍ പരിഗണിച്ചു പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇടുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ കൊച്ചി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. വിദേശത്തു നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതു സംബന്ധിച്ചു വിദേശനാണയ വിനിമയച്ചട്ടം സെക്ഷന്‍ 35 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ആരെയും കേസില്‍ പ്രതി ചേര്‍ക്കാതെയാണ് കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തുടര്‍ നടപടിയായി കൊച്ചിയില്‍ രണ്ടിടത്ത് റെയ്ഡ് നടത്തിയതായി സിബിഐ അറിയിച്ചു.

Read Also : അഴിമതികള്‍ ചോദ്യം ചെയ്യുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികാവസ്ഥയാണ് തെറ്റിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ … ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ധനകാര്യമന്ത്രി തോമസ് ഐസക്കിനേയും

അതേസമയം, യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാര്‍ നിയമാനുസൃതമല്ലെന്നും പിഴവുകളുണ്ടെന്നും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. ഏതെങ്കിലും വിദേശ ഏജന്‍സിയില്‍ നിന്ന് നിയമാനുസൃതമല്ലാതെ രാജ്യത്ത് ഏതെങ്കിലും വ്യക്തിക്കോ, രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് അനുമതിയില്ലെന്നിരിക്കെ ഇത്തരത്തില്‍ പണം സ്വീകരിക്കുന്നതും അതിനു സൗകര്യം ഒരുക്കിക്കൊടുക്കുന്നതും കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് സിബിഐ കരാറിന്റെ സാധുത ഉള്‍പ്പടെ പരിശോധിക്കുന്നതിനു തീരുമാനിച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലുണ്ടായ ഇടപാടില്‍ ഒരു കോടി രൂപ കമ്മിഷന്‍ കൈപ്പറ്റിയതായി ഇടപാടില്‍ സ്വപ്ന സുരേഷ് കോടയില്‍ അറിയിച്ചിരുന്നു. ഇത് അന്വേഷണ സംഘത്തിനു പ്രധാന തെളിവാകുമെന്നാണു വിലയിരുത്തല്‍. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനില്‍അക്കര എംഎല്‍എയും കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയിരുന്നു. ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വപ്ന, സരിത്, സന്ദീപ്, യൂണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button