COVID 19Latest NewsNewsIndia

കോവിഡ് ബാധിതയായ യുവതിക്ക് ഒറ്റപ്രസവത്തിൽ നാല് കുട്ടികൾ; ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരം

ലഖ്നൗ: ഉത്തർ പ്രദേശിലെ ഗൊരഖ്പുരിൽ കോവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. ഗൊരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിലാണ് സംഭവം. ഒരുകുഞ്ഞിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Read also: ഇനി മുതൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് നൽകുക മോട്ടോർവാഹനവകുപ്പ്

ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചൊവ്വാഴ്​ച രാത്രിയാണ് യുവതിയെ മെഡിക്കൽ കോളേജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബുധനാഴ്​ച 26കാരി നാല് കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി.

വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുഞ്ഞൊഴികെ മറ്റ് മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും​ ആരോഗ്യപ്രശ്​നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അവർ ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്നും ബി.ആർ.ഡി മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ഗണേഷ് കുമാർ അറിയിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button