KeralaLatest NewsNews

ലൈഫ് മിഷന്‍ : സിബിഐ അന്വേഷണം ഏറ്റെടുത്തതില്‍ ഇഷ്ടക്കേട് പ്രകടിപ്പിച്ച് സിപിഎം : കേസെടുത്തത് ബിജെപി അധ്യക്ഷന്റെ പ്രസ്താവന നടപ്പാക്കും പോലെ

തിരുവനന്തപുരം: ലൈഫ് മിഷന്‍, സിബിഐ അന്വേഷണം ഏറ്റെടുത്തതില്‍ ഇഷ്ടക്കേട് പ്രകടിപ്പിച്ച് സിപിഎം . കേസെടുത്തത് ബിജെപി അധ്യക്ഷന്റെ പ്രസ്താവന നടപ്പാക്കും പോലെ ലൈഫ്മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന്് സിപിഎം. ലൈഫ്മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയമട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

read also : കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തെ വികസന നേട്ടങ്ങളുയര്‍ത്തി പ്രതിരോധിക്കാന്‍ സിപിഎം 

രാവിലെ ബി.ജെ.പി പ്രസിഡന്റ് സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ നല്‍കിയ പരാതിയിലാണ് സാധാരണ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ബി.ജെ.പി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും സിപിഎം ആരോപിച്ചു

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button