Latest NewsNewsIndia

ഡൽഹി കലാപം : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിച്ച് മോദി സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം ; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

ന്യൂഡൽഹി : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം അഴിച്ചുവിട്ട് മോദി സർക്കാരിനെ താഴെയിറക്കുകയായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്ന് ഡൽഹി പോലീസ്. കലാപവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.രാജ്യവ്യാപകമായി കലാപം സൃഷ്ടിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു .

Read Also : രാജ്യത്ത് ‘വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് സിസ്റ്റം’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി മോദി സര്‍ക്കാര്‍ 

പിൻജ്ര തോഡ് ആക്ടിവിസ്റ്റും കലാപക്കേസിലെ പ്രതിയുമായ നാസ്ത അഗർവാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മോദി സർക്കാരിനെ മുട്ടുകുത്തിയ്ക്കുന്നതിനായി മൂന്ന് ഘട്ടങ്ങളിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തെന്ന് നാസ്ത അഗർവാൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്.

പൗരത്വഭേദഗതിയ്‌ക്കെതിരെ വ്യാപകമായി പ്രതിഷേധ ധർണ്ണകൾ നടത്തുകയായിരുന്നു സർക്കാരിനെതിരായ ആസൂത്രണത്തിന്റെ ആദ്യ പടി. പിന്നീട് ഡൽഹിയിലെ പ്രധാന റോഡുകൾ മുഴുവൻ ഉപരോധിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക. ഇതിന് ശേഷം വ്യാപകമായി കലാപം നടത്താനായിരുന്നു ആസൂത്രണം എന്ന് നർവാൾ മൊഴിയെ അടിസ്ഥാനമാക്കിയുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Read Also : രാജ്യത്ത് ‘വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് സിസ്റ്റം’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി മോദി സര്‍ക്കാര്‍ 

മേൽ പറഞ്ഞ പദ്ധതികൾ വടക്ക് കിഴക്കൻ ഡൽഹിയിൽ നടപ്പിലാക്കാനാണ് പിൻജ്ര തോഡ് അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നത്. ഇവിടങ്ങളിലെ കലാപങ്ങൾക്ക് നേതൃത്വം നൽകാൻ മീരാൻ ഹൈദറിനെയും, ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗം സഫൂറ സർഗാറിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. സർക്കാരിനെതിരായ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നർവാളും, പ്രൊമ റോയ്, ദേവാങ്കണ കാലിത, എന്നിവർ ജനുവരി അഞ്ചിന് ഫ്രൂട്ട് മന്തിയിൽ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധങ്ങൾക്കായി പ്രൊഫസർ അപൂർവ്വാനന്ദ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. പ്രതിഷേധം സമാധാനപരവും അതേസമയം പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നാണ് അപൂർവ്വാനന്ദ പ്രതിഷേധക്കാർക്ക് നൽകിയിരുന്ന നിർദ്ദേശമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button