Latest NewsIndia

ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് സോണിയയും രാഹുലും കോടതിയിൽ

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ലെന്ന് സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സത്യവാങ്മൂലം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുല്ല ഖാന്‍, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

2020ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് കാരണം രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇരുവരും സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. കലാപാഹ്വാന പ്രസംഗം നടത്തിയിട്ടില്ല.

സര്‍ക്കാര്‍ പാസാക്കിയ ഏതെങ്കിലും ബില്ലിനെതിരെയോ നിയമത്തിനെതിരെയോ അഭിപ്രായം പ്രകടിപ്പിക്കുന്നതും പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നതും തടയുന്നതുമാണ് ഹര്‍ജിയുടെ ലക്ഷ്യം. ഹര്‍ജിക്കാരന്‍ തങ്ങളെ ലക്ഷ്യം വെക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണിതെന്നും ഇരുവരും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയിലുള്ള നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടും അവര്‍ക്കെരിതെ കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button