Latest NewsKeralaNews

കോവിഡ് സെന്ററിലെ കുളിമുറിയിൽ റിക്കോര്‍ഡിങ് മോഡിലുളള മൊബൈൽ ഫോൺ: പിടികൂടിയത് ഡിവൈഎഫ്‌ഐ നേതാവിനെ: കുളിമുറി ദൃശ്യങ്ങൾ പകർത്തിയിട്ടും അറസ്റ്റില്ല

പാറശാല: കോവിഡ് സെന്ററിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ശാലു (26) ആണ് അറസ്റ്റിലായത്. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുളിമുറിയില്‍ കയറിയ യുവതി ജനലില്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരിക്കുന്നത് കണ്ടു. ഉടനെ യുവതി കോവിഡ് സെന്ററിൽ തന്നെയുള്ള അടുത്ത ബന്ധുവിനോട് ഇക്കാര്യം പറഞ്ഞു.

Read also: സാക്കിര്‍ നായിക്കിന് കുരുക്കുമായി കേന്ദ്ര സര്‍ക്കാര്‍: പ്രചാരണ മാര്‍ഗങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയേക്കും

തുടർന്ന് അധികൃതരെത്തി ശാലുവിനെ പിടികൂടുകയായിരുന്നു. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്ന ശാലുവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ വീട്ടിലേക്ക് അയയ്ക്കാനിരിക്കെയാണു സംഭവം. പെ‍ാലീസ് കേസെടുത്ത ശേഷം പ്രതിയെ ക്വാറന്റീനിൽ കഴിയാൻ വീട്ടിലേക്കു വിട്ടു. കോവിഡ് നെഗറ്റിവ് ആയിട്ടും പ്രതിയെ അറസ്റ്റ് ചെയ്‌തില്ലെന്ന ആരോപണമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button