KeralaLatest NewsNews

കോവിഡ് സെന്ററിലെ കുളിമുറിയില്‍ യുവതി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം കോവിഡ് സെന്ററിലെ ശുചിമുറിയില്‍ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പാറശാല ശ്രീകൃഷ്ണ കോവിഡ് സെന്ററില്‍ നിന്ന് ഉച്ചയോടെ ഡിവൈഎഫ്‌ഐയുടെ നെയ്യാറ്റിന്‍കര ചെങ്കല്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ഷാലു (26) വിനെയാണ് അറസ്റ്റിലായത്.

കോവിഡ് പോസിറ്റീവ് ആയ ഷാലു ഇവിടെ ചികിത്സയിലായിരുന്നു. ബുധനാഴ്ച നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച കോവിഡ് സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം. കുളിമുറിയില്‍ കയറിയ യുവതി ജനലില്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടനെ യുവതി കോവിഡ് സെന്ററിലെ ബന്ധുവിന്റെ അടുത്ത് വന്നു കാര്യം പറഞ്ഞു. തുടന്ന് മൊബൈല്‍ കണ്ടെത്തുകയും അത് ഷാലുവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. കോവിഡ് സെന്റര്‍ അധികൃതര്‍ തന്നെ പ്രതിയെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button