Latest NewsNewsIndia

കർണാടകയിൽ സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി സർക്കാർ; ഐ.ടി. ജീവനക്കാരടക്കം നിരവധി മലയാളികൾ പ്രതിസന്ധിയിൽ

ബെംഗളൂരു: കർണാടകത്തിൽ സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി യെദ്യൂരപ്പ സർക്കാർ. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും. വർഷങ്ങൾക്കുമുമ്പേ തന്നെ കന്നഡ വികസന അതോറിറ്റി ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ ഐ.ടി. കമ്പനികളുൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങൾ എതിർപ്പ് അറിയിച്ചതിനാൽ അന്ന് ഇത് നിയമമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ കന്നഡികർക്കു മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണ്.

Read also: കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ഉപമുഖ്യമന്ത്രിക്ക് ഡെങ്കിപ്പനിയും

സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിൽ(വൈദഗ്ധ്യമാവശ്യമില്ലാത്തവ) കന്നഡിഗർക്കുമാത്രം ജോലി നൽകാനും എ, ബി വിഭാഗങ്ങളിൽ(വൈദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗർക്ക് മുൻഗണന നൽകുന്നതിനുമുള്ള ഉത്തരവിറക്കുമെന്ന് നിയമ, പാർലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യകമ്പനികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കർണാടകത്തിൽ ജോലി ചെയ്യുന്ന ഐ.ടി. ജീവനക്കാരടക്കം നിരവധി മലയാളികൾക്ക് ഈ സംവരണം നടപ്പായാൽ തൊഴിൽ നഷ്ടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button