Latest NewsIndia

മോദി മകനെ പോലെ, നേരിട്ടു കാണാന്‍ സാധിച്ചാല്‍ സന്തോഷമുണ്ടെന്നും ഷഹീന്‍ബാഗ് ദാദി ബില്‍ക്കിസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് മകനെ പോലെയാണെന്നും നേരിട്ടു കാണാന്‍ സാധിച്ചാല്‍ സന്തോഷമുണ്ടെന്നും ടൈം മാഗസിന്റെ ‘2020ലെ ഏറ്റവും സ്വാധീന വ്യക്തി’കളുടെ പട്ടികയില്‍ ഇടം നേടിയ ബില്‍ക്കിസ്. ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിലൂടെയാണ് 82 കാരിയായ ഇവര്‍ ലോകശ്രദ്ധ നേടിയത്.

ഷഹീന്‍ബാഗ് സമരമുഖത്തെ മുത്തശ്ശിമാരില്‍ ഒരാളാണു ബില്‍ക്കിസ്. പ്രായത്തെ അവഗണിച്ച്‌ സമരപ്പന്തലിലെത്തി പ്രതിഷേധത്തിന്റെ മുഖമുദ്രയായി മാറുകയായിരുന്നു അവര്‍. രാവിലെ എട്ടു മണിയോടെയെത്തുന്ന അവര്‍ അര്‍ധരാത്രി വരെ സമരക്കാര്‍ക്കൊപ്പം തുടരുമായിരുന്നു.

“കൊറോണ വൈറസിനെതിരെയാണ് നമ്മുടെ ആദ്യത്തെ പോരാട്ടം. അസുഖം ലോകത്തില്‍നിന്ന് തുടച്ചു നീക്കപ്പെടണം. കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെയാണു ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറിക്കൊടുത്തത്. മഴ പെയ്താലും മെര്‍ക്കുറി ഒഴുകിയാലും ചൂടു കൂടിയാലും ഞങ്ങള്‍ അവിടെ തുടര്‍ന്നേനെ. ജാമിയയില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമം ഉണ്ടായതു മുതല്‍ അവിടെ പ്രതിഷേധം തുടങ്ങിയിരുന്നു. വെടിവെപ്പുണ്ടായത് ഞങ്ങളു‌ടെ മുന്നിലാണ്. ഒന്നും ഞങ്ങളെ തടഞ്ഞില്ല.” – ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍ക്കിസ് പറഞ്ഞു.

read also: ചൈനീസ് പട്ടാളത്തിന് അഭിമുഖമായി വിന്യസിച്ചിരിക്കുന്ന സൈനികർക്ക് കൂടുതൽ ആയുധങ്ങൾ നൽകാൻ പ്രതിരോധ മന്ത്രാലയം

“ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുമോദിക്കുന്നു. അദ്ദേഹം മകനെ പോലെയാണ്. അദ്ദേഹത്തിന്റെ അമ്മയെപ്പോലെ തന്നെയാണ് ഞാനും. ജന്മം നല്‍കിയത് ഞാനല്ല, എന്റെ സഹോദരിയാണ്.” – ബില്‍ക്കിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button