Latest NewsNewsIndia

ബിൽക്കിസ് ബാനോ സ്ത്രീയാണോ മുസ്ലീമാണോ എന്ന് രാജ്യം തീരുമാനിക്കണം: മഹുവ മൊയ്ത്ര

തെലങ്കാന: ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെ ഗുജറാത്ത് സർക്കാർ റിമിഷൻ പോളിസി പ്രകാരം വിട്ടയച്ചതിനെതിരെ ടി.എം.സി നേതാവ് മഹുവ മൊയ്ത്ര. ബിൽക്കിസ് ബാനോ സ്ത്രീയാണോ മുസ്ലീമാണോ എന്ന് രാജ്യം തീരുമാനിക്കണമെന്ന് മഹുവ ട്വീറ്റ് ചെയ്തു. ബിൽക്കിസ് ബാനോ സ്ത്രീയാണോ മുസ്ലീമാണോ എന്ന് ഈ രാഷ്ട്രം തീരുമാനിക്കേണ്ടതായിരുന്നുവെന്ന് അവർ പറയുന്നു.

2002-ലെ ഗോധ്ര കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കിസ് ബാനോ, കുറ്റവാളികളുടെ മോചനം നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസത്തെ ഉലച്ചതായി പ്രസ്താവനയിറക്കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, ജീവിക്കാനുള്ള അവകാശം തിരികെ നൽകാനും അവർ ഗുജറാത്ത് സർക്കാരിനോട് അഭ്യർത്ഥിച്ചു.

‘ഇന്ന്, എനിക്ക് ഇത് മാത്രമേ പറയാൻ കഴിയൂ – ഒരു സ്ത്രീയുടെ നീതി എങ്ങനെ ഇങ്ങനെ അവസാനിക്കും? നമ്മുടെ നാട്ടിലെ പരമോന്നത കോടതികളിൽ ഞാൻ വിശ്വസിച്ചു. ഞാൻ സിസ്റ്റത്തെ വിശ്വസിച്ചു. എനിക്കുണ്ടായ ദാരുണ സംഭവത്തിൽ ജീവിക്കാൻ ഞാൻ പതുക്കെ പഠിക്കുകയായിരുന്നു. ഈ കുറ്റവാളികളുടെ മോചനം എന്നിൽ നിന്ന് എന്റെ സമാധാനം കവർന്നെടുക്കുകയും നീതിയിലുള്ള എന്റെ വിശ്വാസത്തെ ഉലയ്ക്കുകയും ചെയ്തു. എന്റെ സങ്കടവും എന്റെ അചഞ്ചലമായ വിശ്വാസവും എനിക്ക് വേണ്ടി മാത്രമല്ല, കോടതികളിൽ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണ്’, അവർ പ്രസ്താവനയിൽ പറഞ്ഞു.

Also Read:ദി കശ്മീർ ഫയൽസ് ഓസ്‌കാറിന് അയച്ചാൽ ഇന്ത്യക്ക് നാണക്കേടായിരിക്കുമെന്ന് ഡിലൻ മോഹൻ ഗ്രേ

അതേസമയം, കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് പ്രതികളും തിങ്കളാഴ്ച മോചിതരായി. ഗുജറാത്ത് സർക്കാരിന്റെ ഇളവ് നയ പ്രകാരം മോചിപ്പിക്കാൻ അനുവദിച്ചതിന് ശേഷമാണ്, പ്രതികൾ ഗോധ്ര സബ് ജയിലിൽ നിന്ന് മോചിതരായത്. 15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചതിന് ശേഷമാണ് പ്രതികൾ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ബിൽക്കിസ് ബാനോയുടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു.

ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി അനുകൂലമായി ഏകകണ്ഠമായ തീരുമാനമെടുക്കുകയുമായിരുന്നു. തുടർന്ന്, ശുപാർശ സംസ്ഥാന സർക്കാരിന് അയച്ചു. അവരെ വിട്ടയക്കുന്നതിനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.

2002 മാർച്ച് 3 ന് ഗോധ്രാ കലാപത്തിനിടെയാണ് ദാഹോദ് ജില്ലയിലെ രൺധിക്പൂർ ഗ്രാമത്തിൽ ബിൽക്കിസ് ബാനോയുടെ കുടുംബാംഗങ്ങളെ ജനക്കൂട്ടം ആക്രമിച്ചത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയാകുകയും അവരുടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു. മറ്റ് ആറ് അംഗങ്ങൾ ഓടി രക്ഷപ്പെട്ടു. 2004ലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button