KeralaLatest NewsNews

പെരിയ ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി

ന്യൂ ഡൽഹി : പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്റേതാണ് നടപടി. സിബിഐ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ എന്നിവർക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

Also read : പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ്

നാലാഴ്ചക്കകം മറുപടി നൽകണം. കേസിൽ സിബിഐക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കട്ടെ. അതിനു ശേഷം ഇക്കാര്യത്തിൽ എന്തു നടപടി വേണമെന്ന് ആലോചിക്കാം എന്നു സുപ്രീം കോടതി പറഞ്ഞു.  ഓ​ഗസ്റ്റിലാണ് സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി വന്നത്. അടിയന്തരമായി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button