Latest NewsNewsEntertainment

നടി ദർശന ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഒകെ പറഞ്ഞില്ല, മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും റോഷൻ ദർശനയോട് പറഞ്ഞിട്ടില്ല; പൈങ്കിളി പ്രയോഗങ്ങൾ ചേർത്ത് ഫീച്ചർ തയ്യാറാക്കിയതിൽ ദേഷ്യം മാത്രം; തങ്ങൾക്കെതിരെ വനിതയിലെ അഭിമുഖത്തിലൂടെ വസ്തുതാപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് നടൻ റോഷൻ മാത്യു; കുറിപ്പ്

ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്, കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?

മലയാള സിനിമയിലെ ശ്രദ്ധേയമായ താരങ്ങളിലൊരാളാണ് റോഷൻ മാത്യു. അഭിമുഖത്തിൽ ഉൾപ്പെടുത്തിയ കള്ളങ്ങൾ എന്ന് പറഞ്ഞാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. ഡിയർ’ എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല. ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ടെന്നാണ് റോഷൻ എഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം….

 

1. ‘മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ ‘C U Soon’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല.
2. ‘റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു’ എന്ന് ദർശന പറഞ്ഞിട്ടില്ല.
3. ‘ഓൾ താങ്ക്സ് ടു ഫാഫദ്’ എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്
4. ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല.
5. ‘മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
6. ‘റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നോ’ ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.
7. ‘താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്.
8. ‘എ വെരി നോർമൽ ഫാമിലി’ എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷൻ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരിൽ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.
9. ‘ഡിയർ’ എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്മൈലികൾ സ്വാഭാവികമായും സംസാരിച്ചപ്പോൾ ഉപയോഗിച്ചിട്ടില്ല.
10. ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചർ തയ്യാറാക്കിയതിൽ നല്ല ദേഷ്യം ഉണ്ട്.
കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?
Vanitha
#vanitha #lakshmipremkumar #journalism #fakenews #RoshanMathew #DarshanaRajendran

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button