COVID 19Latest NewsNewsInternational

റഷ്യയുടെ കൊവിഡ് വാക്സിന്‍ വിതരണം ചെയ്‌ത്‌ തുടങ്ങിയതായി റിപ്പോർട്ടുകൾ: നിർമ്മാണം വർധിപ്പിക്കുന്നു

മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിന്‍ നഗരത്തില്‍ വിതരണം ചെയ്യാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ. കൊവിഡ് വാക്സിനുകള്‍ പൊതുവിതരണത്തിനായി നിര്‍മിക്കുന്നുണ്ടെന്നും വെെകാതെ രാജ്യത്തെ എല്ല സ്ഥലങ്ങളിലേക്കും എത്തിക്കുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് വാക്സിന്‍ വിതരണം ചെയ്യാൻ ആരംഭിച്ചതായി റിപ്പോർട്ടുകൾ വരുന്നത്. വാക്സിന്‍ കൂടുതലായി നിര്‍മിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്.

Read also: ആ കൃതി കമ്മ്യൂണിസ്റ്റ് വിരുദ്ധമായ രചനയല്ലെന്ന് മുഖ്യമന്ത്രി: സൗഹൃദപൂര്‍ണമായ വിമര്‍ശനമായി കാണണമെന്നും വിശദീകരണം

അതേസമയം 13 ലക്ഷത്തിലേറെ പേര്‍ക്കാണ് റഷ്യയില്‍ ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിന് അടുത്ത് ആളുകള്‍ രോഗമുക്തി നേടി. ഇതുവരെ 19,948 പേരാണ് റഷ്യയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button