Latest NewsNewsIndia

വാേട്ട് രാഷ്ട്രീയം ലക്ഷ്യമിട്ട് നിക്ഷിപ്ത താത്പര്യക്കാർ കർഷകരെ ബില്ലിനെതിരെ തിരിച്ചിരിക്കുന്നു : കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്നും നിക്ഷിപ്ത താത്പര്യക്കാർ രാഷ്ട്രീയ നേട്ടത്തിനായി കർഷകരെ പ്രകോപിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.

Read Also : സാക്കിർ നായിക്കിന്റെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താൻ ഒരുങ്ങി കേന്ദ്രസര്‍ക്കാർ

ബില്ലിൽ പറയാത്ത അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. താങ്ങുവില നിർത്താൻ പോകുകയാണെന്ന പ്രചാരണം ഇതിലൊന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. താങ്ങുവില സംവിധാനം നിലവിലുള്ളതുപോലെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വിളകൾ എവിടെ വിൽക്കണമെന്നും ആർക്ക് വിൽക്കണമെന്നും തീരുമാനിക്കാനുളള അധികാരം കർഷകർക്ക് നൽകുന്നതിലൂടെ കാർഷിക മേഖലയെ ജനാധിപത്യവൽക്കരിക്കുകയാണ് സർക്കാർ ചെയ്തത്. കരാറിന്റെ പേരിൽ വൻകിട കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുമെന്ന പ്രചാരണവും ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ചൂഷണങ്ങൾക്കും ഇട നൽകാതെ കർഷകർക്ക് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്.

കമ്പനികളുമായുള്ള കരാർ കർഷകന് നിശ്ചിത വില ഉറപ്പു നൽകുകയാണ് ചെയ്യുന്നത്. എഎഫ്പിസികളും വിപണന കേന്ദ്രങ്ങളും നിർത്തുകയാണെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണെന്ന് ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. കർഷകരുടെ ഭൂമി ഭാവിയിൽ കമ്പനികൾ തട്ടിയെടുക്കുമെന്ന ആക്ഷേപവും അസ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു. വിളകൾ വിൽക്കുന്നത് സംബന്ധിച്ച് മാത്രമാണ് കമ്പനികളുമായി
കരാർ ഒപ്പിടുക. അല്ലാതെ ഭൂമി വിൽക്കുന്നതിനല്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ദൂരദർശന് അനുവദിച്ച അഭിമുഖത്തിലാണ് ഡോ. ജിതേന്ദ്ര സിംഗ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button