Latest NewsNewsInternational

ജമ്മു കശ്മീരിലേക്ക് ആയുധങ്ങൾ എത്തിക്കാൻ ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കി: കണ്ടെടുത്ത ആയുധങ്ങൾ ചെനീസ് നിർമ്മിതം: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

ന്യൂഡൽഹി: കശ്മീരില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കിയെടുക്കുന്നതിനായി ആയുധങ്ങൾ എത്തിക്കാൻ ചൈന പാക്കിസ്ഥാന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോർട്ട്. പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് കശ്മീര്‍ താഴ്‌വരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി ചൈന നിര്‍ദ്ദേശം നല്‍കിയതായും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കശ്മീരില്‍ സുരക്ഷാസേന അടുത്തിടെ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത ആയുധങ്ങളില്‍ ഭൂരിഭാഗത്തിലും ചൈനീസ് അടയാളങ്ങളാണ് ഉണ്ടായിരുന്നത്. ചൈനീസ് കമ്പനിയായ നോറിന്‍കോ നിര്‍മിച്ച ഇഎംഇഐ ടൈപ്പ് 97 എന്‍എസ്‌ആര്‍ റൈഫിളുകളും കണ്ടെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.

Read also: അടുത്ത മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കണം: പരിഹാസവുമായി സെവാഗ്

പ്രദേശത്തേയ്ക്ക് പരമാവധി നുഴഞ്ഞുകയറ്റക്കാരെ എത്തിക്കാനാണ് ചൈന ഐഎസ്‌ഐക്ക് നിർദേശം നൽകിയത്. അതേസമയം അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ കടുത്തതായതിനാല്‍ ഭീകരര്‍ക്ക് താഴ്‌വരയിലേക്ക് നുഴഞ്ഞുകയറാന്‍ കഴിഞ്ഞിട്ടില്ല. കരസേനാ മേധാവി എം.എം.നരവനെ, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്) മേധാവി രാകേഷ് അസ്താന, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) മേധാവി എ.പി. മഹേശ്വരി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ പരിശോധിച്ച്‌ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button