CricketLatest NewsNewsSports

അടുത്ത മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കണം: പരിഹാസവുമായി സെവാഗ്

ദുബായ്: ഐപിഎല്ലില്‍ രണ്ടാമത്തെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരിഹസിച്ച്‌ ഇന്ത്യയുടെ മുന്‍താരം വീരേന്ദര്‍ സെവാഗ്. 176 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ ഡൽഹിക്ക് മുൻപിൽ കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സെവാഗിന്റെ പരിഹാസം. അടുത്ത മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കണമെന്നാണ് ട്വിറ്ററിലൂടെ സെവാഗ് പരിഹസിച്ചത്. ഡൽഹിക്കെതിരെ കനത്ത പരാജയമാണ് ടീം ഇന്നലെ ഏറ്റുവാങ്ങിയത്.

Read also: ഐപിഎല്ലിൽ രണ്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സുരേഷ് റെയ്‌ന ചെന്നൈ ടീമിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകർ

സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിക്കും ടീമിനെ ജയിപ്പിക്കാനായില്ല. നേരത്തെ രാജസ്ഥാനെതിരായ മത്സരത്തിന് ശേഷവും ധോണിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച്‌ സെവാഗ് രംഗത്തെത്തിയിരുന്നു. ധോണിയുടെ ബാറ്റിങ് പൊസിഷന്‍ ശരിയായില്ലെന്നും റണ്‍സ് വഴങ്ങിയിട്ടും ചൗളയ്ക്കും ജഡേജയ്ക്കും ധോണി ഓവര്‍ നല്‍കിക്കൊണ്ടിരുന്നെന്നുമായിരുന്നു സെവാഗിന്റെ വിമർശനം.

Read also:  ഡല്‍ഹിയുടെ യുവനിരയ്ക്ക് മുന്നില്‍ മുട്ടുമടക്കി തലയും സംഘവും

അതേസമയം സുരേഷ് റെയ്‌ന ചെന്നൈ ടീമിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തി. അടുത്ത മത്സരത്തിന് ഒരുങ്ങാന്‍ വെള്ളിയാഴ്ച വരെ സിഎസ്‌കെയ്‌ക്ക് സമയമുണ്ട്. ഇടവേളയും റായുഡുവിന്‍റെ തിരിച്ചുവരവും പുതിയ ഊർജ്ജം സമ്മാനിക്കുമെന്നും ടീം വീണ്ടും വിജയത്തിന്റെ പാതയിലേക്ക് എത്തുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button