CricketLatest NewsNewsSports

ഐപിഎല്ലിൽ രണ്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സുരേഷ് റെയ്‌ന ചെന്നൈ ടീമിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകർ

ദുബായ്: ഐപിഎല്ലില്‍ രണ്ടാം തവണയും തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സുരേഷ് റെയ്‌ന ചെന്നൈ ടീമിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി ആരാധകർ. ഡൽഹിക്കെതിരെ കനത്ത പരാജയമാണ് ടീം ഇന്നലെ ഏറ്റുവാങ്ങിയത്. സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിക്കും ടീമിനെ ജയിപ്പിക്കാനായില്ല. ഇതോടെയാണ് സീസണിൽ പങ്കെടുക്കാതെ മടങ്ങിയ സുരേഷ് റെയ്‌ന മടങ്ങിവരണമെന്ന ആവശ്യവുമായി ആരാധകർ രംഗത്ത്. അടുത്ത മത്സരത്തിന് ഒരുങ്ങാന്‍ വെള്ളിയാഴ്ച വരെ സിഎസ്‌കെയ്‌ക്ക് സമയമുണ്ട്. ഇടവേളയും റായുഡുവിന്‍റെ തിരിച്ചുവരവും പുതിയ ഊർജ്ജം സമ്മാനിക്കുമെന്നും ടീം വീണ്ടും വിജയത്തിന്റെ പാതയിലേക്ക് എത്തുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Read also: പോലീസിന്റെ ഉദ്ദേശം തനിക്കറിയാം: കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button