Latest NewsNewsBollywoodEntertainment

കോവിഡ് ടെസ്റ്റിനിടെ അലറി കരഞ്ഞ് നടി

വേദനിപ്പിക്കാതെ ചെയ്യണം എന്നു പറഞ്ഞുകൊണ്ടാണ് ആരോ​ഗ്യ പ്രവര്‍ത്തകരുടെ മുന്നില്‍ താരം

കോവിഡ് നിർദ്ദേശങ്ങൾ എല്ലാം പാലിച്ചു കൊണ്ട്  ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ കോവിഡ് ടെസ്റ്റിനിടെ അലറി കരഞ്ഞ് നടി പായല്‍ രജപുത്. പുതിയ സിനിമയുടെ ലൊക്കേഷനിലെത്തി ആരോ​ഗ്യപ്രവര്‍ത്തകര്‍ മൂക്കില്‍ നിന്ന് സ്വാബ് എടുക്കുന്നതിനിടെയാണ് താരത്തിന്റെ കരച്ചിൽ. താരം തന്നെയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

”എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച്‌ ജോലിക്ക് മടങ്ങിയെത്തി. പരിശോധന നടത്തുതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു. മൂക്കിനുള്ളില്‍ അഞ്ച് സെക്കന്റു നേരം സ്വാബ് കറക്കുന്നത് വല്ലാത്ത അവസ്ഥയാണ്. എന്നാല്‍ അത് ചെയ്യാനും നെഗറ്റീവാകാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്.- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/CFl0z_4HOjE/?utm_source=ig_embed

shortlink

Post Your Comments


Back to top button