COVID 19KeralaLatest NewsNews

കോ​വി​ഡ് 19 : സംസ്ഥാനത്ത് ഒ​ന്‍​പ​ത് പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി രോ​ഗ​ബാ​ധ

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന പോ​ലീസുകാരുടെ എണ്ണം വർദ്ധിക്കുന്നു. പേ​രൂ​ര്‍​ക്ക​ട എ​സ്‌എ​പി ക്യാമ്പിൽ നടത്തിയ പരിശോധനയിൽ ഒ​ന്‍​പ​ത് പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി രോഗം സ്ഥിരീകരിച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​രു​മാ​യി സമ്പര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തോ​ടെ ക്വാ​റന്‍റൈനി​ലായി.

Also read : മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു

ക​ഴി​ഞ്ഞ ദി​വ​സം 20 പോ​ലീ​സു​കാ​ര്‍​ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. തു​മ്ബ സ്റ്റേ​ഷ​നി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ന​ഗ​ര​ത്തി​ലെ 14 പേ​ര്‍​ക്കു​മാ​യി​രു​ന്നു രോഗം ബാധിച്ചത്. തു​മ്ബ സ്റ്റേ​ഷ​നി​ല്‍ മാ​ത്രം 17 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് ബാധിച്ചു. ത​ല​സ്ഥാ​ന​ത്ത് അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന​തി​നി​ട​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​ര്‍ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​ത് ആ​ശ​ങ്ക സൃഷ്ടിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button