COVID 19Latest NewsNewsIndia

കൊറോണക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി ഇന്ത്യ: രാജ്യത്തെ രോഗ രോഗമുക്തരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണത്തില്‍ വൻ വർധനവ്. പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ ആറാം ദിവസവും 80,000 കടന്നു.81,177 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 47.5 ലക്ഷം കടന്നു. രോഗമുക്തരായ പുതിയ കേസുകളില്‍ 73% മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിൽ നിന്നുമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 81.74% ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വർധനവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button