COVID 19Latest NewsNews

പിടിമുറുക്കി കോവിഡ്; ലോകത്ത് 3.27 കോടി രോഗബാധിതർ, 992,886 മരണം

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9.92 ലക്ഷമായി(9,92,886). ലോകമാകമാനം 32,743,334 പേർക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 24,163,944 പേര്‍ രോഗവിമുക്തി നേടി.

Read also: ഈ മിഷൻ ആരുടെ ലൈഫിന് വേണ്ടി..?; ഒരു സർക്കാരും അഭിമുഖീകരിക്കാത്ത അഗ്നിപരീക്ഷയിലൂടെ പിണറായി

നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 7,236,381പേരിലാണ് യുഎസ്സില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 208,369 പേരാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രോഗവിമുക്തി നേടിയത് 4,477,253 പേരാണ്.

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. ഇന്നലെ 86,052 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 58,18,571 ആയി ഉയർന്നു. 92,290 പേർ മരിച്ചു. നിലവിൽ 9,70,116 പേരാണ് ചികിത്സയിൽ കഴിയുന്നത്. 47,56,165 പേർ രോഗമുക്തി നേടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button