COVID 19KeralaLatest NewsNewsIndia

മുൻകാലങ്ങളിൽ ഒഴിവാക്കിയ ആയിരക്കണക്കിന് മരണങ്ങൾ പുതിയതായി പട്ടികയിൽ ചേർത്തു: കേരളത്തിലേക്ക് അന്വേഷണത്തിനായി കേന്ദ്ര സംഘം

ഡൽഹി: കേരളത്തിൽ പെട്ടന്നുണ്ടായ കോവിഡ് മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിൽ മുൻപ് സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരങ്ങളാണ് ഓരോ ദിവസം സർക്കാർ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തിയത്. പെട്ടന്നുണ്ടായ ഈ വർധനവിന്റെ കാരണവും ഇതിന്റെ വിശ്വാസ്യതയും പരിശോധിക്കാനാണ് കേന്ദ്ര സംഘം കേരളത്തിലെത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് തീരുമാനം.

കേരളത്തെ കൂടാതെ മിസ്സോറാമും കേന്ദ്രത്തിന്റെ ലിസ്റ്റിൽ ഉണ്ട്. മിസോറാമിലേക്കും പ്രത്യേക സംഘത്തെ അയക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിൽ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയിലാണ് മിസ്സോറാമിലേക്ക് പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നത്. ഡോ.പി.രവീന്ദ്രൻ, ഡോ.രുചി ജെയിൻ, ഡോ.പ്രണയ് വർമ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തിൽ എത്തുക.

Also Read:ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് : അഭിമുഖം ഡിസംബർ 16-ന്

കേരളത്തിലെ കൊവിഡ് പരിശോധന സംവിധാനങ്ങൾ, സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മൻമെൻ്റ സോണുകളുടെ നിർണയം, ഹോസ്പിറ്റൽ ബെഡുകളുടെ ലഭ്യത, ആംബുലൻസ് മറ്റു അനുബന്ധ സൌകര്യങ്ങൾ എന്നിവയെല്ലാം സംഘം പരിശോധിക്കും.

അതേസമയം ഇന്ന് രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറിനിടെ രാജ്യത്ത് 5784 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button