Latest NewsNewsEntertainment

നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, ഉന്നതങ്ങളിൽ എത്തുന്നത് കാണുന്നതിൽപരം സന്തോഷം വേറെയെന്തുണ്ട്?; ഐപിഎൽ നിയന്ത്രിക്കുന്ന ലോകോത്തര അമ്പയർ; സുഹൃത്തിനെക്കുറിച്ച് അഭിമാനത്തോടെ നടൻ കൃഷ്ണകുമാർ

ദുബായിൽ നടക്കുന്ന ഐപിഎല്‍ 2020 മത്സരങ്ങള്‍ നിയന്ത്രിക്കുന്ന തന്റെ സുഹൃത്തായ അമ്പയറെ പുകഴ്ത്തി നടന്‍ കൃഷ്ണകുമാര്‍. കേരളം കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൂടിയായ അനന്തപദ്മനാഭനെ കുറിച്ചാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം……

 

സുന്ദരമായ ഒരു അനുഭവമാണ്, നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, അവരുടെ കഴിവുതെളിയിച്ചു ഉന്നതങ്ങളിൽ എത്തുന്നത് നമുക്ക് കാണാൻ കഴിയുന്നത്. കോളേജ് കാലത്തെ ഞങ്ങളുടെ ഇടയിലെ ക്രിക്കറ്റ്‌ താരം ആയിരുന്നു അനന്തപദ്മനാഭൻ.

ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ലെഗ്സ്പിന്നർ മാരിൽ ഒരാൾ എന്നുതന്നെ വിശേഷിപ്പിക്കാം അനന്തനെ. അന്നത്തെ കാലത്ത് സൗത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ വരുക എന്ന് പറഞ്ഞാൽ അതികഠിനം. അപ്പോൾ കേരളത്തിന്റെ കാര്യം പറയാനുമില്ല.

രഞ്ജി ട്രോഫി മത്സരങ്ങളിൽ കേരളത്തിന്റെ ക്യാപ്റ്റനായും, ഇന്ത്യ A ടീമിനും വേണ്ടി കളിച്ച അനന്തൻ കേരളം കണ്ട മികച്ച ആൾറൗണ്ടർമാരിൽ ഒരാൾ കൂടി ആണ്.

https://www.facebook.com/actorkkofficial/posts/3373528139427977

 

ഇന്ന് അനന്തൻ ഇന്റർനാഷണൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന, ക്രിക്കറ്റ്‌ ലോകം അറിയുന്ന ഒരു ലോകോത്തര അമ്പയർ ആണ്. ദുബായിൽനടക്കുന്ന IPL 2020 യിലെ ഇന്നത്തെ മത്സരത്തിൽ അനന്തൻ അമ്പയർ ആയി നില്കുന്നത് കണ്ടപ്പോൾ വളരേ സന്തോഷവും അഭിമാനവും തോന്നി. അനന്തനും കുടുംബത്തിനും ആശംസകൾ നേരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button