Latest NewsCinemaNews

ഉത്തരേന്ത്യയിലൊരു പോങ്ങനുണ്ട്..ഒരു പുങ്കൻ..ശരാശരിയിൽ താഴെ മാത്രം അഭിനയിക്കാൻ ശ്രമിക്കുന്ന അക്ഷയ കുമാർ എന്ന തീവ്ര ഫാസിസ്റ്റ് അരാഷ്ട്രീയ വാദിയായ കങ്കണ എന്ന കളള നാണയം കൂടിയുണ്ട്..കർഷക സമരങ്ങൾ തീവ്രവാദമാണെന്ന വിചിത്രമായ വാദമുയർത്തി വലതുപക്ഷ മാധ്യമങ്ങളുടെ ഇഷ്ടതോഴിയായി അഭിരസിക്കുന്ന അവസരവാദി; കാർഷിക ബില്ലിനെ ശക്തിയുക്തം എതിർത്ത് മലയാള സംവിധായകൻ എം എ നിഷാദ്

നാം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....അല്ലെങ്കിൽ കാലം നമ്മുടെ കവിളിൽ തട്ടി വഞ്ചകരെന്നും ഒറ്റുകാരെന്നും വിളിക്കും

എന്തൊക്കെ ചലഞ്ചുകൾ കണ്ടാലാണ് ജീവിക്കാനാകുക. കാർഷിക ബില്ലിനെ ശക്തിയുക്തം എതിർത്ത് മലയാള സംവിധായകൻ എം എ നിഷാദ് രം​ഗത്ത്.

നിലവിൽ ഇന്ത്യയിൽ ഫാസിസ്റ്റ് സർക്കാർ രാജ്യം ഭരിക്കുന്ന ഈ കാലഘട്ടത്തിൽ,അവർ വെല്ലുവിളിച്ചിരിക്കുന്നത്,നമ്മുടെ നാടിന്റ്റെ നട്ടെല്ലായ കർഷകരേയും,കാർഷിക രംഗത്തേയുമാണ് എന്നാണ് സംവിധായകൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.

കുറിപ്പ് വായിക്കാം……

 

Challenge…
എന്താണ് ചലഞ്ച് ? മലയാളത്തിൽ വെല്ലുവിളി എന്ന് പറയും…ഈ ദിവസങ്ങളിൽ,
മുഖപുസ്തകമാകെ വെല്ലുവിളികൾ കൊണ്ട്  നിറഞ്ഞിരിക്കുകയാണ്…ചിരിക്കാനും,ദമ്പതികളുടെ,ചിത്രം പ്രദർശിപ്പിക്കാനുമുളള അരോചക കാഴ്ച്ചകൾ കൊണ്ട് നിറഞ്ഞ വെല്ലുവിളികൾ…യഥാർത്ഥത്തിൽ ആര് ആരെയാണ് വെല്ലുവിളിക്കുന്നത് ? നാം നമ്മളേ തന്നെയാണ് …നമ്മുടെ മസ്തിഷ്ക്കം നാം അറിയാതെ തന്നെ പണയം വെച്ചിരിക്കുന്നു…ഒരു ഫാസിസ്റ്റ് സർക്കാർ രാജ്യം ഭരിക്കുന്ന ഈ കാലഘട്ടത്തിൽ,അവർ വെല്ലുവിളിച്ചിരിക്കുന്നത്,നമ്മുടെ നാടിന്റ്റെ നട്ടെല്ലായ കർഷകരേയും,കാർഷിക രംഗത്തേയുമാണ്…അവർ പണയം വെച്ചിരിക്കുന്നു..

 

നമ്മുടെ കർഷകരെ… അതിർത്തികാക്കുന്ന ഓരോ സൈനികനേയും പോലെയാണ് നമ്മുക്ക് ഓരോ കർഷകനും…നമ്മുടെ ജീവന് കാവലായി അതിർത്തിയിൽ ഉറങ്ങാത്ത കണ്ണുകളുമായി അവർ സൈനികർ…നമ്മളോരോ ഭാരതീയന്റ്റേയും അഭിമാനമാണ്…അത് പോലെ തന്നെയാണ് കർഷകരും…നമ്മുടെ സമ്പത്ത്ഘടനയേ താങ്ങി നിർത്തുന്നവരിൽ പ്രധാനികളാണവർ..പാഠത്തും,പറമ്പിലും,എല്ല്
മുറിയേ പണിയെടുത്ത്,ചോര നീരാക്കി,അവരുടെ വിയർപ്പിന്റ്റെ രുചി തന്നെയാണ് ഇൻഡ്യയിലെ ഏറ്റവും വലിയ വിപണിയായ ഭക്ഷ്യ രംഗത്തെ താങ്ങി നിർത്തുന്നത്..

ഏകദേശം അറുപത്തിരണ്ട് ലക്ഷം കോടിയുടെ വിപണിയാണ് പ്രതിവർഷം നമ്മുടെ രാജ്യത്തെ ഭക്ഷ്യ വിപണി…ആ വിപണിയിൽ കോർപ്പറേറ്റുകൾ കഴുക കണ്ണുകളാൽ നോട്ടം എറിയാൻ തുടങ്ങിയിട്ട് കാലം ഏറെയായി…1991-ലെ ആഗോളവൽക്കരണത്തിൽ തുടങ്ങിയതാണ്..അന്ന് അതിനെതിരെ ശബ്ദിച്ച ഇടതുപക്ഷത്തേയും,സാംസ്ക്കാരിക പ്രവർത്തകരേയും,പരിഹസിച്ചവരിൽ,തീവ്ര വലതുപക്ഷ വാദികൾ മാത്രമല്ല,ചില കുത്തക മാധ്യമങ്ങളുമുണ്ടായിരുന്നു…

ഇന്ന് എല്ലാവരെയും നിശ്ശബ്ദരാക്കികൊണ്ട്,എതിർക്കാനുളള ജനാധിപത്യ അവകാശങ്ങളേപ്പോലും,നിഷേധിച്ച് കൊണ്ടൊരു സർക്കാർ,രാജ്യസഭയിലും,ലോകസഭയിലും
കർഷക വിരുദ്ധ ബിൽ പാസ്സാക്കുന്നു…
അതാണ് പ്രിയരേ,യഥാർത്ഥ ചലഞ്ച്…
ആ വെല്ലുവിളികളിൽ നിന്നും ശ്രദ്ധ തിരിക്കാൻ,ബോധപൂർവ്വം ചിലർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ,വെറും ബാലിശമായ ചലഞ്ചുകളിലൂടെ,നമ്മളെ ചതിക്കുകയാണ്…അത്തരം ചതിക്കുഴികളിൽ,അറിഞ്ഞോ അറിയാതെയോ,സാക്ഷരർ എന്ന് ഊറ്റം കൊള്ളുന്ന നമ്മളും വീഴുകയോ ഭാഗമാവുകയോ ചെയ്യുന്നു…

ആരെയാണ് നമ്മൾ വെല്ലു വിളിക്കേണ്ടത് ?

നമ്മുടെ വിശപ്പകറ്റാൻ കഷ്ടപ്പെടുന്ന,കർഷക സഹോദരങ്ങൾ വിഷം കഴിച്ചാത്മഹത്യ ചെയ്യുന്ന ഇന്നിന്റ്റെ ഇൻഡ്യയിൽ…അവന്റ്റെ ചേറുപൂണ്ട് വിണ്ട് കീറിയ പാദങ്ങളും,തോരാത്ത കണ്ണീരും,കാണാതെ,ശീതീകരിച്ച മുറിയിലിരുന്നു,കോർപ്പറേറ്റുകൾക്ക് വിടുപണി ചെയ്യുന്ന അരാഷ്ട്രവാദികളായ പ്രിവിലേജ് കൂട്ടങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രചാരകരായി മാറുന്ന നാം ഓരോരുത്തരേയുമാണ് അവർ വെല്ലുവിളിക്കുന്നത്…
ഇനി ഉറങ്ങാൻ സമയമില്ല…നാം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു….അല്ലെങ്കിൽ കാലം നമ്മുടെ കവിളിൽ തട്ടി വഞ്ചകരെന്നും
ഒറ്റുകാരെന്നും വിളിക്കും…നാം ശബ്ദിക്കേണ്ട്,വരും തലമുറകൾക്ക് വേണ്ടിയാണ്…

രാഷ്ട്രീയം..
ഇന്നുറക്കെ പറയേണ്ടത് രാഷ്ട്രീയം തന്നെയാണ്…ഇതെഴുതുമ്പോൾ,അങ്ങ് വടക്ക് ഡെൽഹിയെന്ന ഇന്ദ്രപ്രസ്ഥത്തിലെ,
പാർലമെന്റ്റ മന്ദിരത്തിനു മുമ്പിലെ പുൽതകിടിയിൽ നിരാഹാര സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന M P മാരെ പറ്റി ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു..

സഖാക്കളായ എളമരം കരീമും,കെ കെ രാജേഷുമുൾപ്പടെയുളള എട്ടോളം ഇടത് പക്ഷ എം പി മാർ സമരം ചെയ്യുന്നത് കർഷകർക്ക് വേണ്ടിയാണ്…അവരെ സസ്പെൻഡ് ചെയ്തത് അവർ കർഷകർക്ക് വേണ്ടി ശബ്ദിച്ചത് കൊണ്ടാണ്…അതാണ് ഇടത് പക്ഷം അവർ അനീതിക്കെതിരി പൊരുതി കൊണ്ടേയിരിക്കും…അവർ ശബ്ദമീല്ലാത്തവരുടെ ശബ്ദമായി ഉറക്കെയുറക്കെ ശബ്ദിക്കും…

കേരളത്തിൽ നിന്നും ജയിപ്പിച്ച് വിട്ട പത്തൊമ്പത് പേരെ പറ്റി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല…..ഈന്തപ്പഴത്തിന്റ്റെ കുരുവിൽ സ്വർണ്ണം ഉരച്ച് നോക്കി സംഘപരിവാരത്തിന് കുഴലൂത്ത് നടത്തുന്നതിൽ വ്യാപൃതനാണ് അവരിലൊരാൾ…ജനം എല്ലാം കാണട്ടെ…

സിനിമ താരങ്ങൾ എന്ന് പറയുന്ന ചിലരെ പറ്റി സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല…
ഉത്തരേന്ത്യയിലൊരു പോങ്ങനുണ്ട്..കനേഡിയൻ പൗരനായ ഒരു പുങ്കൻ..ശരാശരിയിൽ താഴെ മാത്രം അഭിനയിക്കാൻ ശ്രമിക്കുന്ന അക്ഷയ കുമാർ എന്ന തീവ്ര ഫാസിസ്റ്റ് ..അവനോടൊപ്പം,മറ്റൊരു അരാഷ്ട്രീയ വാദിയായ കങ്കണ എന്ന കളള നാണയം..കർഷക സമരങ്ങൾ തീവ്രവാദമാണെന്ന വിചിത്രമായ വാദമുയർത്തി വലതുപക്ഷ മാധ്യമങ്ങളുടെ ഇഷ്ടതോഴിയായി അഭിരസിക്കുന്ന അവസരവാദി…

ഇനി ഇങ്ങ് കേരളത്തിലോ ? പടവും,പപ്പടവുമില്ലാത്ത ഒരച്ഛനും,മകളും..
ഓരോ ദിവസവും മാധ്യമ ശ്രദ്ധയാകർഷിക്കാൻ സംഘപരിവാർ സ്തുതി ഗീതങ്ങളുമായിട്ടിറങ്ങും…വെറും ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടിയുളള കളികൾ…അതു വഴി അപ്പന്റ്റേയും മകളുടേയും സാമൂഹി മാധ്യമങ്ങളുടെ അക്കൗണ്ടുകൾക്ക് റീച്ച് കൂട്ടുക…അത് വഴി ചില്ലറ കച്ചവടങ്ങൾ..എല്ലാം ഉദര നിമിത്തം…

നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്ന ആദിത്യനാഥനാണ് ഇതിയാന്റ്റെ ഹീറോ…
നല്ലത് തന്നെ…ഇത്തരം അൽപ്പന്മാരോടൊക്കെ കാർഷിക ബില്ലിനേ പറ്റിയോ,കർഷകരേ പറ്റിയോ ചോദിച്ചാൽ,
റമ്പൂട്ടാൻ വീട്ടിലുണ്ട് എന്ന മറുപടിക്കപ്പുറം ഒന്നും പറയില്ല എന്നതാണ് പരമ സത്യം…
അവസരവാദികളുടെ ചലഞ്ചിനപ്പുറം ചില വെല്ലുവിളികളുണ്ട്…ഈ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ…
അത മണ്ണിൽ പണിയെടുക്കുന്ന കർഷകന് വേണ്ടിയാണ്..
ഈ നാട്ടിലെ തൊഴിലാളികൾക്ക് വേണ്ടിയാണ്…
ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനുളള
വെല്ലുവിളികൾ നാം ഏറ്റെടുക്കാം…
ലാൽ സലാം !!

shortlink

Related Articles

Post Your Comments

Related Articles


Back to top button